കത്തോലിക്കാ സഭയുടെ ജയ്പൂര്‍ രൂപതയ്ക്ക് മലയാളി ബിഷപ്പ്. ജയ്പൂര്‍ രൂപത അധ്യക്ഷനായി ഫാദർ ജോസഫ് കല്ലറയ്ക്കലിനെ നിയമിച്ചു. ഡോ.ഓസ്‌വാൾഡ് ലെവിസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് ഫാദർ ജോസഫ് കല്ലറയ്ക്കലിന്റെ നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കി. നിലവിൽ അജ്മീർ കത്തീഡ്രൽ പള്ളിയിലെ ഇടവക വികാരിയാണ് കാഞ്ഞിരപ്പള്ളി രൂപതാ അംഗമായ ജോസഫ് കല്ലറയ്ക്കല്‍. 59 കാരനായ ജോസഫ് കല്ലറക്കൽ ഇടുക്കി ആനവിലാസം സ്വദേശിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.