108 പശുക്കള്‍; ഗുരുവായൂരിൽ മഹാ ഗോപൂജ 30ന്; ഇളയരാജയും യെഡിയൂരപ്പയും എത്തും

Last Updated:

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. 108 പൂജാരിമാർ പങ്കെടുക്കും

ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം
തൃശൂർ: ഗുരുവായൂരിൽ ബുധനാഴ്ച മഹാ ​ഗോപൂജ. അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം തീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്തായാണ് ​ഗോപൂജ നടക്കുക. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും.
108 പശുക്കളെയാണ് ചടങ്ങിൽ പൂജിക്കുക. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. 108 പൂജാരിമാർ പങ്കെടുക്കും.
രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമി രോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ കെ സുരേന്ദ്രനാഥ കൈമൾ, കെ എം പ്രകാശൻ, ബാബുരാജ് കേച്ചേരി, എം എസ് രാജൻ, മാധവദാസ് എന്നിവർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
108 പശുക്കള്‍; ഗുരുവായൂരിൽ മഹാ ഗോപൂജ 30ന്; ഇളയരാജയും യെഡിയൂരപ്പയും എത്തും
Next Article
advertisement
ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ കോൺഗ്രസ് സംഘടനാ നേതാവായ വാച്ചർ പിടിയിൽ
ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ കോൺഗ്രസ് സംഘടനാ നേതാവായ വാച്ചർ പിടിയിൽ
  • ഹരിപ്പാട് ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ വാച്ചർ പിടിയിലായി.

  • പെട്ടിയിൽ ഒളിപ്പിച്ചിരുന്ന 32,000 രൂപ കണ്ടെത്തി, ദേവസ്വം ബോർഡ് വാച്ചർ സസ്പെൻഡ് ചെയ്യപ്പെട്ടു.

  • ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സി സി ടി വി ക്യാമറകൾ പ്രവർത്തനരഹിതമാണ്, സുരക്ഷാ വീഴ്ചയുണ്ടായി.

View All
advertisement