ആറ്റുകാല്‍ പൊങ്കാല; സ്‌പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ ; 10 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ്

Last Updated:

മൂന്നു പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ഒരുക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴിന് എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ നടത്തും. കൂടാതെ പത്ത് ട്രെയിനുകള്‍ക്ക് വിവിധയിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 1.45ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ ഉണ്ടാകും. ഉച്ചക്ക് 2.45ന് തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്കും വൈകിട്ട് 3.30ന് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും ട്രെയിനുകള്‍ സർവീസ് നടത്തും.
മാര്‍ച്ച് ഏഴിന് നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിര്‍ത്തിയിടും. മൂന്നു പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ഒരുക്കാനും തീരുമാനമെടുത്തിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനാണ് അധിക ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ കോച്ചുകള്‍ ഒരുക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ആറ്റുകാല്‍ പൊങ്കാല; സ്‌പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ ; 10 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement