Karthika 2023 | ഐശ്വര്യത്തിന്റെ വെളിച്ചവുമായി തൃക്കാർത്തിക

Last Updated:

വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചു വരുന്ന ദിവസമാണ് തൃക്കാർത്തിക

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചു വരുന്ന ദിവസം, തൃക്കാർത്തിക. കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണ് ഇതിനു പ്രധാന്യമെങ്കിലും കേരളത്തിലും ഇത് ആഘോഷപൂര്‍വ്വം നടത്താറുണ്ട്. ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും കാർത്തിക നാളിൽ സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്.
തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് തൃക്കാർത്തികവിളക്ക് കൊളുത്തി ദേവിയെയും സുബ്രഹ്മണ്യദേവനെയും ആരാധിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമെന്നാണ് വിശ്വാസം. 2023 തീയതി നവംബർ 27 ആണ് ഈ വർഷം തൃക്കാർത്തിക. ഇത് ഭഗവതിയുടെ ജന്മനക്ഷത്രമായി കരുതുന്നു. ദുർഗ്ഗാക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്. തൃക്കാർത്തിക ദിവസം വീടും പറമ്പുമൊക്കെ വൃത്തിയാക്കി, മഹാലക്ഷ്മിയെ വരവേൽക്കാൻ കാർത്തിക ദീപങ്ങൾ തെളിയിക്കുന്നതാണ് തൃക്കാർത്തികയിലെ പ്രധാന ചടങ്ങ്.
കാർത്തിക നാളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും തിരുവാതിരപ്പുഴക്ക് പോലെ കാർത്തിക പുഴുക്കും ഉണ്ടാക്കി കഴിക്കാറുണ്ട്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്ന ദിനമാണ്. കാടാമ്പുഴ ഭഗവതിയുടെ പിറന്നാള്‍ ദിനവും കുമാരനല്ലൂര്‍ കാര്‍ത്ത്യായനീ ദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
Karthika 2023 | ഐശ്വര്യത്തിന്റെ വെളിച്ചവുമായി തൃക്കാർത്തിക
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement