സെന്‍റ് തോമസ് ദിനം; ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെസിബിസി; മുഖ്യമന്ത്രിക്ക് കത്തയച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷ നടത്തുന്നതിന് കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കൊച്ചി: സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കെസിബിസി. നിലവില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അന്നേദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയും ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷ നടത്തുന്നതിന് കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അന്നേ ദിവസം ക്രിസ്ത്യന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതിനിഷേധവുമാണെന്ന് കെസിബിസി അറിയിച്ചു. ജൂലൈ 3-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കണമെന്ന് കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
advertisement
ക്രിസ്ത്യന്‍ മതവിശ്വാസികളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ച് പാവനമായി ആചരിച്ചുപോരുന്ന ദിവസമാണ് ദുക്റാന തിരുനാള്‍. ആയതിനാല്‍ സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 30, 2023 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
സെന്‍റ് തോമസ് ദിനം; ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെസിബിസി; മുഖ്യമന്ത്രിക്ക് കത്തയച്ചു