മലപ്പുറത്തുനിന്ന് ശിഹാബ് ചോറ്റൂര്‍ ഹജ്ജിനായി സൗദിയിലെത്തി ; കാല്‍നടയായി കടന്നത് 4 രാജ്യങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.
കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജ് കര്‍മ്മത്തിനായി പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂര്‍ സൗദിയിലെത്തി. കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.
പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ശിഹാബ് സൗദിയിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.സൗദിയിലെത്തിയ വിവിരം ശിഹാബ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
മദീന ലക്ഷ്യമാക്കിയാണ് ശിഹാബ് യാത്ര തുടരുക. 6 വര്‍ഷം സൗദിയില്‍ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉള്‍പ്പെടെയുള്ഴ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനിയിരുന്നില്ല.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 11, 2023 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
മലപ്പുറത്തുനിന്ന് ശിഹാബ് ചോറ്റൂര്‍ ഹജ്ജിനായി സൗദിയിലെത്തി ; കാല്‍നടയായി കടന്നത് 4 രാജ്യങ്ങള്‍