ഹജ്ജിനായി മലപ്പുറത്തുനിന്ന് കാൽനടയായി യാത്ര ചെയ്ത ശിഹാബ് ചോറ്റൂർ മക്കയിലെത്തി
- Published by:Sarika KP
- news18-malayalam
Last Updated:
370 ദിവസങ്ങള്‍ എടുത്ത് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് ശിഹാബ് ചോറ്റൂർ ഒടുവില്‍ മക്കയിലെത്തിയത്.
റിയാദ്: ഹജ്ജ് നിർവഹിക്കാന്‍ മലപ്പുറത്തുനിന്ന് കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ മക്കയിലെത്തി. കഴിഞ്ഞ മാസം മദീനയിലെത്തിയ കാര്യം ശിഹാബ് തന്നെ അറിയിച്ചിരുന്നു. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് മുൻപിലുള്ള ചിത്രങ്ങള്‍ ശിഹാബ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇവിടെ നിന്ന് 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. 370 ദിവസങ്ങള്‍ എടുത്ത് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് ശിഹാബ് ചോറ്റൂർ ഒടുവില്‍ മക്കയിലെത്തിയത്.
കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. മദീന സന്ദർശിച്ച ശേഷം ഹജ്ജിന്റെ തൊട്ടുമുൻപ് മക്കയിലെത്താനാണ് തീരുമാനിച്ചത്.
പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സൗദി അതിർത്തി കടന്നത്. യാത്രയിൽ മിക്കയിടത്തും സൗദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. യാത്രാവിവരങ്ങൾ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവെക്കുന്നുണ്ട്.
advertisement
6 വര്‍ഷം സൗദിയില്‍ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനിയിരുന്നില്ല.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 09, 2023 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഹജ്ജിനായി മലപ്പുറത്തുനിന്ന് കാൽനടയായി യാത്ര ചെയ്ത ശിഹാബ് ചോറ്റൂർ മക്കയിലെത്തി