'തൗഹീദി മുന്നേറ്റം' മതം ദുർവ്യാഖ്യാനം ചെയ്ത് ആത്മീയ ചൂഷണങ്ങൾക്ക് തെളിവുണ്ടാക്കുന്നവരെ തുറന്ന് കാട്ടാൻ കെഎൻഎം

Last Updated:

മതം ദുർവ്യഖ്യാനം ചെയ്ത് ആത്മീയ ചൂഷണങ്ങൾക്കു തെളിവ് ഉണ്ടാക്കുന്നവരെ തുറന്ന് കാട്ടണമെന്ന് കെ എൻ എം ഉന്നതാധികാര സമിതി

കോഴിക്കോട്: ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദീ മുന്നേറ്റം എന്ന പ്രമേയത്തിൽ കെ എൻ എം. ത്രൈമാസ കാമ്പയിൻ സംഘടിപ്പിച്ച് ബോധവത്കരണം നടത്താൻ കോഴിക്കോട് ചേർന്ന സമിതിയിൽ തീരുമാനമായി. മുജാഹിദ് പ്രസ്ഥാനത്തിലെ എല്ലാ ഘടകങ്ങളും ജനുവരി മുതൽ ഏപ്രിൽ വരെ ആത്മീയ ചൂഷണങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ടു പോകും.
സംഘടനയെ ലക്ഷ്യം വെച്ചു നടക്കുന്ന വിലകുറഞ്ഞ ആരോപണങ്ങൾ തള്ളിക്കളയാൻ ഉന്നതാധികാര സമിതി ആഹ്വാനം ചെയ്തു. കേരളത്തിന്റെ സൗഹൃദവും സമാധാനവും നിലനിർത്തുന്നതിന് വേണ്ടി ക്രിയാത്മകമായ പദ്ധതികളുമായി പ്രസ്ഥാനം മുന്നോട്ടു പോകുമെന്ന് ഉന്നതാധികാരസമിതി അറിയിച്ചു.
ആത്മീയചൂഷണങ്ങൾ വർദ്ധിച്ചുവരികയാണ്. മതം പറഞ്ഞുകൊണ്ട് മനുഷ്യരെ കബളിപ്പിക്കുന്ന കപട ആത്മീയ സംഘങ്ങൾക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നിരന്തരമായി നടക്കേണ്ടതുണ്ടെന്ന് സമിതിതില്‍ പറഞ്ഞു. ആത്മീയതട്ടിപ്പുകൾ നടത്തുന്നവരെ സമൂഹത്തിൽ വെളുപ്പിച്ചെടുക്കുവാനുള്ള ആസൂത്രിതമായി ശ്രമം നടക്കുകയാണ്. കപടആത്മീയ കേന്ദ്രങ്ങളിലേക്ക് അറിവില്ലാത്ത ജനങ്ങളെ കൂട്ടിക്കൊണ്ടുപോയി അവരുടെ അഭിമാനവും സമ്പത്തും കവർന്നെടുക്കുന്ന അത്യന്തം അപലപനീയമായ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള ക്യാമ്പയിനിന് ഏറെ പ്രസക്തിയുണ്ട്. മതം ദുർവ്യഖ്യാനം ചെയ്ത് ആത്മീയ ചൂഷണങ്ങൾക്കു തെളിവ് ഉണ്ടാക്കുന്നവരെ തുറന്ന് കാട്ടണമെന്ന് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു.
advertisement
അന്ധവിശ്വാസങ്ങളുടെയും അത്യാചാരങ്ങളുടെയും പേരിൽ മനുഷ്യരെ കബളിപ്പിക്കുകയും നരബലിയിലേക്ക് വരെ എത്തുന്ന സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. ആത്മീയചൂഷണങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം നടത്തുന്നതു ഉൾപ്പെടെ സമൂഹത്തിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് കെഎൻഎം ആവശ്യപ്പെട്ടു.
മതപണ്ഡിതർ, മഹല്ല് നേതാക്കൾ പൊതുപ്രവർത്തകർ, സാമൂഹ്യ സംഘടനകൾ എന്നിവയുമായി ചേർന്നുകൊണ്ട് ആത്മീയ ചൂഷണങ്ങൾ തടയാൻ മഹല്ല് തലങ്ങളിൽ ജാഗ്രത സമിതികൾ രൂപീകരിക്കുവാൻ കാമ്പയിൻ കാലയളവിൽ ശ്രമിക്കുന്നതാണ്. ഇതിനായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ മഹല്ല് തലങ്ങളിൽ ജാഗ്രത സമ്മേളനങ്ങൾ സംഘടിപ്പിക്കും ആത്മീയചൂഷണങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന വീഡിയോകൾ പ്രദർശിപ്പിക്കുമെന്ന് കെഎൻഎം ഉന്നതാധികാര സമിതി പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജനങ്ങൾ ഉണർത്തുവാൻ വേണ്ടി വിവിധങ്ങളായ പദ്ധതികൾക്കാണ് സമിതി രൂപം നൽകിയിട്ടുള്ളത്.
advertisement
ഐ എസ് എം,എം എസ് എം,എം ജി എം ,ഇസ്‌ലാഹി സെന്ററുക എന്നിവ കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി.
മലയാളം വാർത്തകൾ/ വാർത്ത/Religion/
'തൗഹീദി മുന്നേറ്റം' മതം ദുർവ്യാഖ്യാനം ചെയ്ത് ആത്മീയ ചൂഷണങ്ങൾക്ക് തെളിവുണ്ടാക്കുന്നവരെ തുറന്ന് കാട്ടാൻ കെഎൻഎം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement