നന്മയുടെ പുതുവഴികൾ തുറക്കാനുള്ള സുവർണവസരമായി പരിശുദ്ധ റമസാനെ കാണണം; ടി പി അബ്ദുല്ല കോയ മദനി

Last Updated:

വിദ്വേഷവും വെറുപ്പും അഹങ്കാരവും മനസ്സിൽ നിന്ന് പറിച്ചെറിയാനുള്ള അവസരമായി വ്രതനാളുകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു

മനസ്സും ശരീരവും വിമലീകരിക്കാനും മുഴുവൻ മനുഷ്യരോടും കരുണ കാണിക്കാനും പരിശുദ്ധ റമസാനെ ഉപയോഗപ്പെടുത്തണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്‍റ്
ടി പി അബ്ദുല്ലക്കോയ മദനിയും  ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിയും റമസാന്‍ സന്ദേശത്തിൽ അറിയിച്ചു. തിന്മകളിൽ നിന്ന് വിട്ടു നിൽക്കാനും കൂടുതൽ നന്മകളുടെ പുതുവഴികൾ തുറക്കാനുമുള്ള സുവർണവസരമായി പരിശുദ്ധ റമസാനെ കാണണമെന്നും അവർ പറഞ്ഞു.
മനസ്സ് ശുദ്ധീകരിക്കുമ്പോഴാണ് വിജയം നേടാൻ കഴിയുക. വിദ്വേഷവും വെറുപ്പും അഹങ്കാരവും മനസ്സിൽ നിന്ന് പറിച്ചെറിയാനുള്ള അവസരമായി വ്രതനാളുകളെ ഉപയോഗപ്പെടുത്തണം. ബന്ധങ്ങൾ ശാക്തീകരിക്കാനും സൗഹൃദം പുനസ്ഥാപിക്കാനും കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കും ഭദ്രതയ്ക്കും വേണ്ടി നിലകൊള്ളാനും വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്.
advertisement
വിശപ്പും ദാഹവും വ്രതത്തിലൂടെ മനസ്സിലാക്കുന്ന വിശ്വാസി പ്രയാസപ്പെടുന്നവരെ സഹായിക്കാൻ മുന്നോട്ടു വരണം. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരും രോഗികളും ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഷ്ടപ്പെടുന്നവരെയും കണ്ടെത്തി സഹായിക്കാൻ തയ്യാറാവണം.  ഇഫ്താർ സംഗമങ്ങളിലൂടെ സൗഹൃദ കൂട്ടായ്മകൾക്ക് നവജീവൻ നൽകാൻ സാധിക്കണമെന്നും അവർ റമസാന്‍ സന്ദേശത്തിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
നന്മയുടെ പുതുവഴികൾ തുറക്കാനുള്ള സുവർണവസരമായി പരിശുദ്ധ റമസാനെ കാണണം; ടി പി അബ്ദുല്ല കോയ മദനി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement