Maha Shivratri | ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

Last Updated:

ചിലർ ഒരു രാവും പകലും നീണ്ട പൂർണ ഉപവാസമനുഷ്ഠിക്കുമ്പോൾ മറ്റ് ചിലർ പഴങ്ങളും മറ്റ് ലഘു ഭക്ഷണങ്ങളും കഴിച്ച് ഭാഗിക ഉപവാസം നടത്തുന്നു

ഹിന്ദുമത പ്രകാരമുള്ള ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഹാ ശിവരാത്രി. ഫാൽഗുന മാസത്തിലെയോ മാഘ മാസത്തിലെയോ പൗർണമിക്ക് ശേഷം വരുന്ന 14-ാം ദിവസമാണ് ശിവരാത്രി ആഘോഷിക്കപ്പെടുക. ഹിന്ദു വിശ്വാസമനുസരിച്ചുള്ള ത്രിമൂർത്തികളിൽ സംഹാരകനായ ശിവനുമായി ബന്ധപ്പെട്ടതാണ് മഹാ ശിവരാത്രിയുടെ ഐതീഹ്യം. ആത്മീയമായ ഉന്നമനവും ദൈവാനുഗ്രഹവും പ്രതീക്ഷിച്ച് ഭക്തർ ശിവനെ ആരാധിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു.
മരണത്തെ കീഴടക്കിയവൻ എന്നർത്ഥം വരുന്ന മൃത്യുഞ്ജയനെന്ന് പുരാണങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്ന ശിവൻ കൂടുതൽ സമയവും ധ്യാനത്തിലാണെന്നാണ് വിശ്വാസം. ശിവനോടുള്ള ഭക്തിയും സമർപ്പണവും പ്രകടിപ്പിക്കാൻ ചിലർ ഒരു രാവും പകലും നീണ്ട പൂർണ ഉപവാസമനുഷ്ഠിക്കുമ്പോൾ മറ്റ് ചിലർ പഴങ്ങളും മറ്റ് ലഘു ഭക്ഷണങ്ങളും കഴിച്ച് ഭാഗിക ഉപവാസം നടത്തുന്നു. അന്നേ ദിവസം ഭക്തർ പുലർച്ചെ തന്നെ ഉണരുകയും കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥനകളും പൂജകളും നടത്തുകയും ചെയ്യുന്നു.
advertisement
ഒപ്പം മഹാ മൃത്യുഞ്ജയ മന്ത്രം ഉൾപ്പെടെയുള്ള നാമങ്ങൾ ജപിക്കും. മഹാ ശിവരാത്രി ദിവസം ക്ഷേത്രങ്ങളിൽ ശിവലിംഗത്തിൽ പാൽ, തേൻ, നെയ്യ്, തൈര്, ജലം എന്നിവ ഉപയോഗിച്ചുള്ള അഭിഷേകങ്ങൾ നടത്താറുണ്ട്. കൂവളത്തിലയും പഴങ്ങളും, പൂക്കളും ഭക്തർ വഴിപാടുകളായി സമർപ്പിക്കുന്നു. രാത്രി മുഴുവൻ ശിവ സ്തുതികളിലും ധ്യാനത്തിലും മുഴുകുന്ന ഭക്തർ അടുത്ത ദിവസം സൂര്യോദയത്തിന് ശേഷം പഴങ്ങളോ പാലോ സസ്യാഹാരങ്ങളോ കഴിച്ച് വ്രതം അവസാനിപ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Religion/
Maha Shivratri | ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement