വിഘ്നങ്ങള്‍ അകലാൻ ഭക്തർ ഗണപതിയ്ക്ക് നടത്തുന്ന ഇഷ്ട വഴിപാടുകള്‍

Last Updated:

വിഘ്നേശ്വരനായ ഗണപതിയെ വന്ദിച്ചു കൊണ്ട് ആരംഭിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

ഹൈന്ദവ വിശ്വാസ പ്രകാരം ഏതൊരു ശുഭകാര്യവും ആരംഭിക്കുന്നതിന് മുന്‍പ് ഗണപതിയെ പ്രീതിപ്പെടുത്തുന്നത് ഉത്തമമാണ്. വിഘ്നേശ്വരനായ ഗണപതിയെ വന്ദിച്ചു കൊണ്ട് ആരംഭിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശിവപാര്‍വതി പുത്രനായ ഗണപതി ദേവന്മാരില്‍ പ്രഥമ സ്ഥാനീയനായാണ് അറിയപ്പെടുന്നത്.
സിദ്ധിയുടെയും ബുദ്ധിയുടെയും ഉറവിടമായി കണക്കാക്കുന്ന ഗണപതിയെ സ്തുതിച്ചുകൊണ്ടാണ്  കർണ്ണാടക സംഗീത കച്ചേരികളും നൃത്ത അരങ്ങേറ്റങ്ങളും മറ്റും സാധാരണയായി  ആരംഭിയ്ക്കുക. വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ്  മലയാളികളായ ഹൈന്ദവർ ആദ്യമായി എഴുതിയ്ക്കുന്നത്.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന  വിനായക ചതുര്‍ത്ഥി ഗണപതി ഭക്തര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അന്ന് ക്ഷേത്രങ്ങളില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം അടക്കമുള്ള വിശേഷപ്പെട്ട ചടങ്ങുകള്‍ നടക്കാറുണ്ട്.
advertisement
ഗണപതിയുടെ ഇഷ്ട വഴിപാടുകള്‍ 
ഗണപതിഹോമം – വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനും ഗണപതിയെ പ്രീതിപ്പെടുത്താനും നടത്തുന്ന പ്രധാന കര്‍മ്മങ്ങളിലൊന്നാണ് ഗണപതി ഹോമം. ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട പൂജാദികാര്യങ്ങളില്‍ ഗണപതി ഹോമം പ്രധാനമാണ്.
പുഷ്പാഞ്ജലി – കറുകയും മുക്കൂറ്റിയും കൊണ്ടുള്ള അര്‍ച്ചന ദേവതാപ്രീതിക്ക് ഏറ്റവും ഉചിതമായി കരുതുന്നു. ഗണപതി ക്ഷേത്രങ്ങളില്‍ കറുകമാല സമര്‍പ്പിക്കുന്നതു തടസ്സങ്ങള്‍ നീങ്ങുന്നതിനും മുക്കുറ്റിമാല സമര്‍പ്പിക്കുന്നതു ദാമ്പത്യഭദ്രതയ്ക്കും ഉത്തമമാണെന്നാണ് വിശ്വാസം.
അപ്പം,അട,മോദകം – ധനധാന്യ സമൃദ്ധിക്കും, ഐശ്വര്യത്തിനും തടസ്സങ്ങള്‍ ഇല്ലാതാക്കാനും ഗണപതിയുടെ ഇഷ്ട നിവേദ്യങ്ങളായ അപ്പം, അട, മോദകം എന്നിവ ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്താറുണ്ട്.
advertisement
നാളികേരമുടയ്ക്കല്‍ –  ഗണപതി പ്രീതിക്കായി പൊതുവായി നടത്തുന്ന വഴിപാടാണ് നാളികേരമുടയ്ക്കല്‍. ക്ഷേത്രങ്ങളില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഭക്തിപൂര്‍വ്വം തേങ്ങ ഉടയ്ക്കുന്നത് കാര്യസാദ്ധ്യത്തിനും വിഘ്ന നിവാരണത്തിനും ഉത്തമമാണ്.
അഷ്ടദ്രവ്യ മഹാഗണപതി ഹോമം – സാധാരണ ഗണപതി ഹോമങ്ങളില്‍ നിന്ന് വ്യത്യസ്തമായി 8 നാളികേരവും അഷ്ട ദ്രവ്യങ്ങളും ചേര്‍ത്ത് നടത്തുന്നതാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. ഇതു കൂടുതല്‍ ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്നു. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണു ഹോമത്തിന് ഉപയോഗിക്കേണ്ടത്. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. നാളീകേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേരത്തിന്‍റെ എണ്ണം കണക്കാക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
വിഘ്നങ്ങള്‍ അകലാൻ ഭക്തർ ഗണപതിയ്ക്ക് നടത്തുന്ന ഇഷ്ട വഴിപാടുകള്‍
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement