മലേഷ്യൻ പരമോന്നത ബഹുമതി കാന്തപുരത്തിന്; ഹിജ്റ പുരസ്കാരം മലേഷ്യൻ രാജാവ് സമ്മാനിച്ചു

Last Updated:

ഹിജ്റ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കാന്തപുരം

കാന്തപുരം അബൂബക്കര്‍ മുസ്ലിയാർ പുരസ്കാരം സ്വീകരിക്കുന്നു
കാന്തപുരം അബൂബക്കര്‍ മുസ്ലിയാർ പുരസ്കാരം സ്വീകരിക്കുന്നു
മലപ്പുറം: ലോക മുസ്ലിം പണ്ഡിതർക്കുള്ള പരമോന്നത മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു. ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായാണ് അവാർഡ് സമ്മാനിച്ചത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാം​ഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം. ഹിജ്റ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കാന്തപുരം.
ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആ​ഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതർക്കാണ് 2008 മുതൽ എല്ലാ ഹിജ്റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ ഈ അവാർഡ് സമ്മാനിക്കുന്നത്. സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ​ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്‌ലിം വേൾഡ് ലീ​ഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്റ പുരസ്കാരത്തിന് അർഹരായവരിൽ പ്രധാനികൾ.
advertisement
സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗ​ഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരി​ഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അ​ഗാധ പാണ്ഡിത്വമുള്ള അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക, വികസന രം​ഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. ഇസ്‌ലാമിക അധ്യാപനങ്ങൾ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാർത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ​ഗവേഷണങ്ങളിൽ ഏർപ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യ​ഗണങ്ങൾക്ക് അത് പകർന്ന് നൽകുകയും ചെയ്യുന്നു. കാന്തപുരം നേതൃത്വം നൽ‍കുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്കാര സമിതി വിലയിരുത്തി.
advertisement
ഹിജ്റ പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോ​ദനമാണെന്നും പുരസ്കാരം സ്വീകരിച്ച ശേഷം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പഞ്ചദിന സന്ദർശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
മലേഷ്യൻ പരമോന്നത ബഹുമതി കാന്തപുരത്തിന്; ഹിജ്റ പുരസ്കാരം മലേഷ്യൻ രാജാവ് സമ്മാനിച്ചു
Next Article
advertisement
സഹോദരിയുടെ വിവാഹത്തിന് യാചകരെ ക്ഷണിച്ച യുവാവ് സദ്യയ്‌ക്കൊപ്പം നൽകിയത് വിലപ്പെട്ട സമ്മാനങ്ങളും
സഹോദരിയുടെ വിവാഹത്തിന് യാചകരെ ക്ഷണിച്ച യുവാവ് സദ്യയ്‌ക്കൊപ്പം നൽകിയത് വിലപ്പെട്ട സമ്മാനങ്ങളും
  • ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് റായ് സഹോദരിയുടെ വിവാഹത്തിൽ യാചകരെയും ഭവനരഹിതരെയും ക്ഷണിച്ചു

  • വിവാഹ വേദിയിൽ യാചകർക്ക് കുടുംബത്തോടൊപ്പം ഇരിക്കാനും ഭക്ഷണം കഴിക്കാനും അവസരം നൽകി.

  • സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി, സിദ്ധാർത്ഥിന്റെ മനുഷ്യസ്നേഹപരമായ നടപടിക്ക് വ്യാപകമായ പ്രശംസ ലഭിച്ചു

View All
advertisement