Navratri 2024 | നവരാത്രിയുടെ അഞ്ചാം ദിനം; ദേവി സ്‌കന്ദമാതാ ഭാവത്തിൽ

Last Updated:

സുബ്രഹ്‌മണ്യ സ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് ഈ ദിനത്തിന്റെ പ്രത്യേകത

നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയുടെ സ്‌കന്ദമാതാ ഭാവത്തെയാണ് ആരാധിക്കുന്നത്. സുബ്രഹ്‌മണ്യ സ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് ഈ ദിനത്തിന്റെ പ്രത്യേകത. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദമാതാ.
സ്‌കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതു കൈകളിലൊന്നില്‍ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതില്‍ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് ദേവിയുടെ വാഹനം.
ഈ ഭാവത്തിലുള്ള പൂജ ദാമ്പത്യപരമായ അഭീഷ്ടസിദ്ധികള്‍ക്ക്, വിശേഷിച്ചും ദീര്‍ഘദാമ്പത്യത്തിന്, വളരെ വിശേഷമാണെന്ന് പഴമക്കാര്‍ വിശ്വസിച്ചു പോരുന്നു. സന്താനലബ്ദിക്കായി ദമ്പതികള്‍ ദേവിയെ ആരാധിച്ചു പോരുന്നു. ചൊവ്വാദോഷമുള്ളവര്‍ സ്‌കന്ദമാതായെ ആരാധിച്ചാല്‍ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം.
നവരാത്രികാലത്തെ അഞ്ചാം ദിനം ദേവിയെ സ്‌കന്ദമാതാ ഭാവത്തിൽ പ്രാർഥിക്കുവാനുള്ള മന്ത്രം:
"സിംഹാസനഗതാ നിത്യം
advertisement
പദ്മാശ്രിത കരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ"
മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് ശിവപാര്‍വതീയുഗ്മത്തെ ആയിരുന്നതുകൊണ്ട് ദേവിയെ 'സ്‌കന്ദമാതാ' എന്ന് 'മുരുകസമ്പ്രദായ'ക്കാര്‍ വിളിച്ചുപോരുന്നു. സുബ്രഹ്‌മണ്യ സമ്പ്രദായത്തില്‍ ഉപാസിച്ചു വന്നിരുന്ന ദേവിയുടെ രൂപമാണ് 'സ്‌കന്ദമാതാ' എന്നറിയപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
Navratri 2024 | നവരാത്രിയുടെ അഞ്ചാം ദിനം; ദേവി സ്‌കന്ദമാതാ ഭാവത്തിൽ
Next Article
advertisement
'എംഎൽഎ സ്ഥാനം രാജിവെയ്പ്പിക്കാതെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ചു': കെ.സുരേന്ദ്രൻ
'എംഎൽഎ സ്ഥാനം രാജിവെയ്പ്പിക്കാതെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ചു': കെ.സുരേന്ദ്രൻ
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിഞ്ഞുമാറാനാവില്ല.

  • രാഹുലിനെ രാജിവെപ്പിക്കാതെ സംരക്ഷിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈ കഴുകി ഓടിപ്പോകാന്‍ കഴിയില്ല.

  • പാര്‍ട്ടിക്ക് അകത്തുള്ള സമയത്ത് തന്നെ രാഹുലിനെ രാജിവയ്പ്പിക്കുകയായിരുന്നു

View All
advertisement