ഈ സീസണില്‍ ഇതുവരെ ഉംറ നിര്‍വഹിച്ചത് 80 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍
- Published by:meera_57
- news18-malayalam
Last Updated:
വിശുദ്ധ റംസാന്‍ മാസത്തോട് അനുബന്ധിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ ധാരാളമായി മദീനയിലേക്ക് എത്തുന്നുണ്ട്
റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍സ് മോസ്‌കിലെത്തി ഈ സീസണില്‍ 80 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിച്ചു. 2023 ജൂലൈ 19-നാണ് ഈ സീസണ്‍ ആരംഭിച്ചത്. 72.59 ലക്ഷം പേര്‍ ഇതിനോടകം തന്നെ ഉംറ നിര്‍വഹിച്ചതായും 9.7 ലക്ഷം പേര്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയില്‍ നിലവിലുണ്ടെന്നും സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കരമാര്‍ഗമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുന്നത്. 9.8 ലക്ഷം പേര്‍ കരമാര്‍ഗവും 7 ലക്ഷം പേര്‍ വിമാനമാര്‍ഗവും 54141 പേര്‍ കടല്‍ മാര്‍ഗവും ഉംറ നിര്‍വഹിക്കാന്‍ എത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബുദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിമാത്രം 19 ലക്ഷം പേര്‍ ഉംറ നിര്‍വഹിക്കാന്‍ എത്തി. ശരാശരി ഒരു ദിവസം 6579 പേരാണ് ഉംറ നിര്‍വഹിക്കാന്‍ ഈ വിമാനത്താവളം വഴി എത്തുന്നത്. വിശുദ്ധ റംസാന്‍ മാസത്തോട് അനുബന്ധിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ ധാരാളമായി മദീനയിലേക്ക് എത്തുന്നുണ്ട്. ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനായി മക്കയിലേക്ക് പോകുന്നതിന് മുമ്പ് അവര്‍ മദീന സന്ദര്‍ശിക്കുന്നുണ്ട്.
advertisement
തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് സുഗമവും സംതൃപ്തവുമായ അനുഭവം ഉറപ്പാക്കാന്‍ മികച്ച സേവനങ്ങള്‍ സൗദി അധികൃതര്‍ നല്‍കി വരുന്നുണ്ട്.
റമദാന്‍ മാസത്തില്‍ ഉംറ ആവര്‍ത്തിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുവാദമില്ലെന്ന് മാര്‍ച്ച 11-ന് സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. തീര്‍ത്ഥാടകര്‍ വലിയ തോതില്‍ എത്തിച്ചേരുമ്പോള്‍ തിരക്ക് കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനും ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി പദ്ധതി നടപ്പിലാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നുണ്ട്. വിശുദ്ധ നഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ത്ഥാടനമാണ് ഉംറ. ഇത് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും നടത്താവുന്നതാണ്. എന്നാല്‍, ഹജ്ജ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നടക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 27, 2024 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഈ സീസണില്‍ ഇതുവരെ ഉംറ നിര്‍വഹിച്ചത് 80 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍