വൈദികര്‍ കുര്‍ബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങള്‍ പരമാവധി 8 മിനിറ്റ് മതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
- Published by:Sarika KP
- news18-malayalam
Last Updated:
പ്രസംഗം എട്ടുമിനിറ്റില്‍ കൂടാന്‍ പാടില്ലെന്നും അതിനുശേഷം ആളുകള്‍ക്ക് ശ്രദ്ധ നഷ്ടപ്പെടാനും ഉറങ്ങാനും സാധ്യതയുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.
വൈദികര്‍ കുര്‍ബാനയുടെ മധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങള്‍ എട്ട് മിനിറ്റുള്ളില്‍ ചുരുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശിച്ചു. ''കുര്‍ബാന മധ്യേ നടത്തുന്ന പ്രസംഗങ്ങള്‍ ചെറുതായിരിക്കണം. പ്രസംഗം എട്ടുമിനിറ്റില്‍ കൂടാന്‍ പാടില്ല. കാരണം, അതിനുശേഷം ആളുകള്‍ക്ക് ശ്രദ്ധ നഷ്ടപ്പെടാനും ഉറങ്ങാനും സാധ്യതയുണ്ട്. ആളുകള്‍ പറയുന്നത് ശരിയാണ്,'' പോപ്പ് പറഞ്ഞു. ബുധനാഴ്ച പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.
''ചിലപ്പോള്‍ വൈദികര്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍, അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകില്ല,'' പോപ്പ് കൂട്ടിച്ചേര്‍ത്തു. കുര്‍ബാനയ്ക്കിടെ ബൈബിള്‍ വായനയ്ക്ക് ശേഷമാണ് സാധാരണ വൈദികര്‍ പ്രസംഗം പറയാറ്. കുര്‍ബാനയ്ക്കിടെയുള്ള പ്രസംഗം അധികം നീണ്ടുപോകരുതെന്ന് മാര്‍പ്പാപ്പ നേരത്തെയും പറഞ്ഞിട്ടുണ്ടെങ്കിലും സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് പുതിയ നിര്‍ദേശം അദ്ദേഹം നല്‍കിയിരിക്കുന്നത്.
എല്‍ജിബിടിക്യുപ്ലസ് കമ്യൂണിറ്റിയെ വിശേഷിപ്പിക്കാന്‍ മാര്‍പ്പാപ്പ വളരെ നിന്ദ്യമായ പദം ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വിവാദമായിരുന്നു.
മേയ് 20ന് അടച്ചിട്ട മുറിയിൽ നടത്തിയ ഇറ്റാലിയന്‍ ബിഷപുമാരുമായുള്ള ഒരു യോഗത്തിനിടെ സ്വവര്‍ഗാനുരാഗിയായ പുരുഷന്മാരെ മോശം പദമുപയോഗിച്ച് വിശേഷിപ്പിച്ചത് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച റോമിലെ വൈദികരുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലും മാര്‍പ്പാപ്പ ഈ പദം വീണ്ടും ഉപയോഗിച്ചതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍എസ്എ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 14, 2024 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
വൈദികര്‍ കുര്‍ബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങള്‍ പരമാവധി 8 മിനിറ്റ് മതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ