'ശാന്തിക്കാർ ചുമതല പാലിക്കണം; ഉത്സവം നടത്താനുള്ള അവകാശം ക്ഷേത്രോപദേശക സമിതിക്ക്'; ദേവസ്വം ബോർഡ്

Last Updated:

ചില ക്ഷേത്രങ്ങളിൽ ശാന്തിക്കാർ ചുമതലകൾ വേണ്ടവിധം നിർവഹിക്കുന്നില്ലെന്ന് ബോർഡിന് മുന്നിൽ പരാതികൾ എത്തിയിരുന്നു

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉത്സവം, സപ്താഹം, ആദ്ധ്യാത്മിക ചടങ്ങുകൾ എന്നിവ നടത്താനുള്ള അവകാശം ക്ഷേത്രോപദേശക സമിതികൾക്കാണെന്നും ശാന്തിക്കാർ ചുമതല പാലിക്കണമെന്നും ദേവസ്വം ബോർഡ്. ഹൈക്കോടതി അംഗീകരിച്ച ബൈലോ പ്രകാരമാണ് ക്ഷേത്രപദേശക സമിതികൾ രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.
ക്ഷേത്ര വികസന സമിതികൾ പോലെയുള്ള സമാന്തര സമിതികൾ ഉത്സവങ്ങളും സപ്താഹങ്ങളും മറ്റ് ആധ്യാത്മിക ചടങ്ങുകളും നടത്തുന്നതിന് നിരന്തരം അനുമതി തേടുന്ന സാഹചര്യത്തിലാണ് ബോർഡിന്റെ ഉത്തരവ്. ഇത്തരം ആവശ്യങ്ങൾക്ക് അനുമതി നൽകരുതെന്ന് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എന്നിവർക്ക് ദേവസ്വം കമ്മീഷണർ ഉത്തരവ് നൽകി. അപേക്ഷകളിൽ തീരുമാനമാവശ്യപ്പെട്ട് ദേവസ്വം ബോർഡിലേക്ക് അയക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രാചാരങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് ശാന്തിക്കാർ ഭക്തജനങ്ങൾക്ക് ആരാധനയ്ക്ക് സൗകര്യം ഒരുക്കണമെന്നും ബോർഡ് നിർദേശം നൽകി. ചില ക്ഷേത്രങ്ങളിൽ ശാന്തിക്കാർ ചുമതലകൾ വേണ്ടവിധം നിർവഹിക്കുന്നില്ലെന്ന് ബോർഡിന് മുന്നിൽ പരാതികൾ എത്തിയിരുന്നു. പൂജകൾ കൃത്യസമയത്തും ആചാരങ്ങൾ പാലിച്ചും ദേവസാന്നിധ്യവും ക്ഷേത്ര മഹാത്മ്യവും വർദ്ധിപ്പിക്കുന്ന രീതിയിലും അനുഷ്ഠിക്കണമെന്നും സ്ഥലം മാറിയെത്തുന്ന ശാന്തിമാർ ബന്ധപ്പെട്ട തന്ത്രിയെ കണ്ട പൂജാകർമ്മങ്ങളും ചിട്ടവട്ടങ്ങളും മനസ്സിലാക്കി പ്രവർത്തിക്കണമെന്നും വീഴ്ച കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
'ശാന്തിക്കാർ ചുമതല പാലിക്കണം; ഉത്സവം നടത്താനുള്ള അവകാശം ക്ഷേത്രോപദേശക സമിതിക്ക്'; ദേവസ്വം ബോർഡ്
Next Article
advertisement
Love Horoscope January 18 | വൈകാരികമായ പക്വത ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും ; സമാധാനം വീണ്ടെടുക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
വൈകാരികമായ പക്വത ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും ; സമാധാനം വീണ്ടെടുക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ വൈകാരിക പക്വതയും ആശയവിനിമയവും പ്രധാനമാണ്

  • നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും മികച്ച അവസരമാണ്

  • വെല്ലുവിളികൾ നേരിടുകയും സമാധാനം വീണ്ടെടുക്കുകയും ചെയ്യാൻ കഴിയും

View All
advertisement