റമദാൻ വ്രതം മാർച്ച് 23ന് തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും
- Published by:Rajesh V
- news18-malayalam
Last Updated:
മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ല
കോഴിക്കോട്: റമദാൻ വ്രതം മാർച്ച് 23ന് തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും അറിയിച്ചു.
മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി പറഞ്ഞു.
റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനിയും അറിയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
March 21, 2023 9:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
റമദാൻ വ്രതം മാർച്ച് 23ന് തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും