ശബരിമല മണ്ഡലപൂജ; തങ്ക അങ്കി രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

Last Updated:

ഡിസംബര്‍ 27ന് ഉച്ചയ്ക്ക് 12.30നും ഒന്നിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ

മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും  പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്ര ഡിസംബർ 26ന് പമ്പയിലെത്തും.
തുടര്‍ന്ന് ദേവസ്വം അധികൃതരുടെ അകമ്പടിയോടെ വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി  ദീപാരാധന നടത്തും. ഡിസംബര്‍ 27ന് ഉച്ചയ്ക്ക് 12.30നും ഒന്നിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക.
അതേസമയം, മണ്ഡപൂജ അടുത്തതോടെ സന്നിധാനത്തെ ഭക്തജന തിരക്കും വര്‍ധിച്ചു. 89,990 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത് .ക്രിസ്മസ് അവധി തുടങ്ങാൻ ഇരിക്കെ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത.
advertisement
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍:
ഡിസംബര്‍ 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം(ആരംഭം).
7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം.
7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം.
7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം.
8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം.
8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം.
9.30ന് നെടുംപ്രയാര്‍ ജംഗ്ഷന്‍.
10ന് കോഴഞ്ചേരി ടൗണ്‍.
10.15ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍. 10.30ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം.
advertisement
11ന് കാരംവേലി.
11.15ന് ഇലന്തൂര്‍ ഇടത്താവളം.
11.20ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം.
11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം.
11.45ന് ഇലന്തൂര്‍ കോളനി ജംഗ്ഷന്‍.
12.30ന് ഇലന്തൂര്‍ നാരായണമംഗലം.
2.00ന് അയത്തില്‍ മലനട ജംഗ്ഷന്‍.
2.30ന് അയത്തില്‍ കുടുംബയോഗ മന്ദിരം.
2.40ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍.
2.50ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം.
3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം.
3.45ന് ഇലവുംതിട്ട മലനട.
4.30ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം.
5.30ന് കൈതവന ദേവീക്ഷേത്രം.
6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം.
advertisement
6.30ന് ചീക്കനാല്‍.
7ന് ഊപ്പമണ്‍ ജംഗ്ഷന്‍.
8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).
ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം).
9ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
10ന് അഴൂര്‍ ജംഗ്ഷന്‍.
10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍.
11ന് പത്തനംതിട്ട ശാസ്താക്ഷേത്രം.
11.30ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം.
12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം.
12.30ന് വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട.
1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം(ഉച്ചഭക്ഷണം, വിശ്രമം).
advertisement
2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം.
2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്.
2.45ന് പേഴുംകാട് എസ്എന്‍ഡിപി മന്ദിരം.
3.15ന് മേക്കൊഴൂര്‍ ക്ഷേത്രം.
3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം.
4.15ന് കുമ്പഴ ജംഗ്ഷന്‍.
4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്.
4.45ന് പുളിമുക്ക്.
5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി.
6.15ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം.
7.15ന് ചിറ്റൂര്‍ മുക്ക്.
7.45ന് കോന്നി ടൗണ്‍.
8ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം.
8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).
advertisement
ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം).
8ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം.
8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം(പ്രഭാതഭക്ഷണം).
10.30ന് മൈലാടുംപാറ,
11ന് കോട്ടമുക്ക്.
12ന് മലയാലപ്പുഴ ക്ഷേത്രം.
1ന് മലയാലപ്പുഴ താഴം.
1.15ന് മണ്ണാറക്കുളഞ്ഞി.
3ന് തോട്ടമണ്‍കാവ് ക്ഷേത്രം.
3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം).
5.30ന് ഇടക്കുളം ശാസ്താക്ഷേത്രം.
6.30ന് വടശേരിക്കര ചെറുകാവ്.
7ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം.
7.45ന് മാടമണ്‍ ക്ഷേത്രം.
advertisement
8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം.
10ന് പ്ലാപ്പള്ളി.
11ന് നിലയ്ക്കല്‍ ക്ഷേത്രം.
ഉച്ചയ്ക്ക് 1ന് ചാലക്കയം.
1.30ന് പമ്പ(വിശ്രമം).
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമല മണ്ഡലപൂജ; തങ്ക അങ്കി രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement