വാനരന്മാർക്ക് സദ്യ വിളമ്പുന്ന അമ്പലവും അതിനുപിന്നിലെ ഐതിഹ്യവും

Last Updated:

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രവും വാനരന്മാരുടെ ഐതിഹ്യവും 

sasthamkotta temple
sasthamkotta temple
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ശ്രീധർമ്മശാസ്താ ക്ഷേത്രം ശാസ്താംകോട്ട തടാകത്തിന്റെ  കരയിലാണ് . ഭാര്യയായ പ്രഭാദേവിയോടും മകനായ സത്യകനോടും ഒപ്പം ശാസ്താവ് കുടികൊള്ളുന്നു എന്ന സങ്കല്പമാണ് ഇവിടെയുള്ളത്. പ്രകൃതി മനോഹരമായ ഈ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിലെ മറ്റൊരാകർഷണം ഇവിടെയുള്ള വാനരന്മാരാണ്. മനുഷ്യരോട് ഭയമൊട്ടുമില്ലതെ  ഇടപെടുന്ന ഇവയുടെ വരവിനുപിന്നിൽ ഒരു ഐതിഹ്യവും ഉണ്ട്. രാമരാവണ യുദ്ധത്തിനായി ശ്രീരാമൻ ലങ്കയിലേക്ക് പോകുന്ന യാത്രാമധ്യേ ശാസ്താംകോട്ട ക്ഷേത്രത്തിൽ തങ്ങിയെന്നും അന്ന് കൂടെയുണ്ടായിരുന്ന വാനരപ്പടകളിൽ ചിലർ അവിടെ തുടർന്നു, പിന്നീട് ക്ഷേത്രത്തിലെ ശാസ്താവിന്റെ സംരക്ഷകരായി അവ നിലകൊണ്ടു എന്നതുമാണത് . എല്ലാ ഓണത്തിനും ഇവിടെ വാനരന്മാർക്ക് സദ്യ ഒരുക്കാറുണ്ട്. ഉത്രാടനാളിൽ തൂശനിലയിൽ വിഭവസമൃദ്ധമായാണ് വാനരന്മാർക്ക് സദ്യ വിളമ്പുന്നത്. വാനരന്മാർ സദ്യ കഴിക്കുന്നത് കാണാൻ വിദേശികളും സ്വദേശികളുമായ നിരവധിപേരാണ് ആ ദിവസം ക്ഷേത്രത്തിലെത്തുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
വാനരന്മാർക്ക് സദ്യ വിളമ്പുന്ന അമ്പലവും അതിനുപിന്നിലെ ഐതിഹ്യവും
Next Article
advertisement
ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
  • ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ലെന്ന കാരണത്താൽ ഭർത്താവ് വെട്ടിയ യുവതി ആശുപത്രിയിൽ മരിച്ചു.

  • ഭർത്താവ് ജബ്ബാർ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇയാൾക്ക് നേരെ മുൻപും കേസുണ്ടായിരുന്നു.

  • മുനീറ ജോലിക്ക് പോകാൻ തയ്യാറാകുമ്പോൾ മുറിയിൽ അടച്ച് വെട്ടുകയായിരുന്നുവെന്നും രണ്ട് കുട്ടികളുണ്ട്.

View All
advertisement