ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാന്‍ പ്രതിമ തൃശൂരിലെത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്
തൃശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെത്തി. തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്. ചൊവ്വാഴ്ച്ച രാവിലെ വൻ ജനാവലിയുടെ അകമ്പടിയോടെയാണു പ്രതിമയെ നഗരത്തിലേക്കു സ്വീകരിച്ചത്.
നഗരാതിർത്തിയായ മണ്ണുത്തി ചെറുകുളങ്ങര ക്ഷേത്രത്തിൽ കലക്ടർ വി.ആർ. കൃഷ്ണതേജ പ്രതിമയെ മാല ചാർത്തി സ്വീകരിച്ചു. തുടർന്നു വിവിധ ദേവസ്വം ഭാരവാഹികളുടെ അകമ്പടിയോടെയാണു സ്വീകരിച്ചത്. സ്വരാജ് റൗണ്ട്, എംജി റോഡ്, പടിഞ്ഞാറെക്കോട്ട വഴിയാണു പ്രതിമ പൂങ്കുന്നത്തെത്തിച്ചത്. പുഷ്പഗിരി അഗ്രഹാരത്തിൽ പുഷ്പാർച്ചനയോടെ ഉത്സവാന്തരീക്ഷത്തിൽ സ്വീകരിച്ചു.
35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ കാലിനോട് ചേര്‍ത്തുപിടിച്ചും നില്‍ക്കുന്ന രീതിയിലാണ് പ്രതിമ. പ്രശസ്ത ശില്‍പി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
April 12, 2023 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാന്‍ പ്രതിമ തൃശൂരിലെത്തി