advertisement

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് പ്രഖ്യാപനം ഉടൻ

Last Updated:

വത്തിക്കാന്റെ അനുമതി ലഭിച്ചാൽ ഉടനെ പ്രഖ്യാപനം ഉണ്ടാകും

സിറോ മലബാർ സഭയുടെ പുതിയ മേജര്‍ ആർച്ച് ബിഷപ്പിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ സഭാ സിനഡില്‍ പൂര്‍ത്തിയായി. ഇക്കാര്യം മാർപാപ്പയെ ഇന്നലെ വൈകിട്ടുതന്നെ അറിയിച്ചുവെന്നാണ് വിവരം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുത്തെന്നാണ് സൂചന. വത്തിക്കാന്റെ അനുമതി ലഭിച്ചാൽ ഉടനെ പ്രഖ്യാപനം ഉണ്ടാകും. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കുന്നതോടെ സിനഡ് സമ്മേളനം അവസാനിക്കും. കുർബാന ഏകീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക പുതിയ നേതൃത്വം ആയിരിക്കും.
പുതിയ മേജര്‍ ആർച്ച് ബിഷപ്പിന്‍റെ സ്ഥാനാരോഹണം എന്ന് നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കേണ്ടത്. ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സഭാ നേതൃത്വം സ്വീകരിക്കുന്ന നിലപാട് അറിയാന്‍ വിശ്വാസികളും കാത്തിരിക്കുകയാണ്.
അതേസമയം, വത്തിക്കാൻ നയതന്ത്ര കാര്യാലയത്തെ പ്രതിനിധീകരിക്കുന്ന ഒരു മലയാളി വൈദികൻ ഇന്നലെ സഭാ ആസ്ഥാനത്തെത്തി സഭാ അഡ്മിനിസ്ട്രേറ്റർക്ക് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. ബസിലിക്ക തുറക്കുന്ന കാര്യം സഭാവൃത്തങ്ങൾ ചർച്ച ചെയ്തതായും വിവരമുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Religion/
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് പ്രഖ്യാപനം ഉടൻ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement