• HOME
  • »
  • NEWS
  • »
  • life
  • »
  • 'ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കും'; മേയർ ആര്യാ രാജേന്ദ്രൻ

'ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കും'; മേയർ ആര്യാ രാജേന്ദ്രൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.

  • Share this:

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മേയര്‍ വ്യക്തമാക്കി. കല്ല് ശേഖരിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.

    ശുചീകരണ വേളയിൽ കല്ല് ശേഖരിക്കും. പൊങ്കാലയ്ക്കുള്ള മണ്‍ പാത്രങ്ങളിൽ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ശുചിമുറികൾ സജ്ജമാക്കുമെന്നും മേയര്‍ പറഞ്ഞു.

    Also Read-ആറ്റുകാൽ പൊങ്കാല; വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കടിയിലും പൊങ്കാലയിടരുത്; KSEB

    പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ പറഞ്ഞു. ശുചികരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.

    Also Read-ആറ്റുകാൽ പൊങ്കാല: രണ്ടു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

    കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൊങ്കാല ആഘോഷമാക്കുകയാണ് ജനങ്ങൾ. പൊങ്കാലക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ഉത്സവ ലഹരിയിലാണ് നാടും നഗരവും. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് റെയില്‍വേ പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.

    Published by:Jayesh Krishnan
    First published: