തിരുപ്പതി ക്ഷേത്രത്തിൽ ശ്രീവരി സേവ ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് മുസ്ലീം യുവാവ്; സാധ്യത പരിശോധിക്കുമെന്ന് അധികൃതർ

Last Updated:

2000-ൽ ആരംഭിച്ച ശ്രീവരി സേവ രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും വിദൂര ഭാഗങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സന്നദ്ധ സേവനമാണ്

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് മുസ്ലീം ഭക്തർക്ക് ശ്രീവരി സേവ ചെയ്യാൻ അവസരം നൽകണമെന്ന അപേക്ഷയുമായി യുവാവ്. നായിഡുപേട്ടയിൽ നിന്നുള്ള മുസ്ലീം മതസ്ഥനായ ഭക്തന്‍ ഹുസൈൻ ബാഷയാണ് തിരുമലയില്‍ വോളന്ററി സേവനം ചെയ്യുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. ഈ വിഷയത്തിന്റെ സാധ്യത ക്ഷേത്ര ഭരണസമിതി പരിശോധിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വെള്ളിയാഴ്ച അറിയിച്ചു.
ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ (ഇഒ) എവി ധർമ്മ റെഡ്ഡി ആണ് ഇക്കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. മറ്റ് മതങ്ങളിൽ പെട്ട നിരവധി ഭക്തർ ദേവന് സംഭാവനകൾ അർപ്പിക്കുന്നുണ്ട് . അതിനാൽ തൻ്റെ അപേക്ഷയുടെ സാധ്യത പരിശോധിക്കുമെന്ന് ഇഒ യുവാവിന് ഉറപ്പ് നൽകി.
2000-ൽ ആരംഭിച്ച ശ്രീവരി സേവ രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും വിദൂര ഭാഗങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സന്നദ്ധ സേവനമാണ്. വിജിലൻസ്, ആരോഗ്യം, അന്നദാനം , പൂന്തോട്ടം, മെഡിക്കൽ, ലഡ്ഡു കൗണ്ടർ , ക്ഷേത്രം, ഗതാഗതം, കല്യാണമണ്ഡപം , ബുക്ക് സ്റ്റാളുകൾ തുടങ്ങി ടിടിഡിയുടെ 60-ലധികം മേഖലകളിൽ ശ്രീവരി സേവകർക്ക് സേവനം ചെയ്യാം. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൻ്റെ ഔദ്യോഗിക രക്ഷാധികാരികളാണ് ടിടിഡി.
advertisement
അതേസമയം നേരത്തെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കോടികളുടെ സംഭാവന നല്‍കിയ മുസ്ലീം ദമ്പതികളെക്കുറിച്ചുള്ള വാർത്തയും പുറത്തു വന്നിരുന്നു. ഏകദേശം 1.02 കോടി രൂപയാണ് ദമ്പതികൾ ക്ഷേത്രത്തിന് കൈമാറിയത്. ചെന്നൈയില്‍ നിന്നുള്ള അബ്ദുള്‍ ഗനിയും സുബീന ഭാനുവും ചേർന്ന് ടിടിഡിക്ക് ആണ് അന്ന് സംഭാവന സമർപ്പിച്ചത്. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിയാണ് ദമ്പതികളില്‍ നിന്ന് ഈ തുക ഏറ്റുവാങ്ങിയത്. പുതുതായി പണികഴിപ്പിച്ച ശ്രീ പത്മാവതി റെസ്റ്റ് ഹൗസിന് പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 87 ലക്ഷം രൂപയും എസ് വി അന്നദാനം പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും ഈ നൽകിയ തുകയില്‍ നിന്ന് ചെലവഴിക്കണമെന്ന് ഇവര്‍ ഇഒയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
തിരുപ്പതി ക്ഷേത്രത്തിൽ ശ്രീവരി സേവ ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് മുസ്ലീം യുവാവ്; സാധ്യത പരിശോധിക്കുമെന്ന് അധികൃതർ
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement