Vishu 2024 | കണികാണാൻ നാടൊരുങ്ങുമ്പോൾ അറിയാം വിഷുവും ഐതീഹ്യവും
- Published by:Vishnupriya S
- news18-malayalam
Last Updated:
ഐശ്വര്യം നിറച്ച് ഒരു വിഷുക്കാലം കൂടി
ഐശ്വര്യം നിറച്ച് ഒരു വിഷുക്കാലം കൂടി വരവായി. നാടെങ്ങും വിഷുവിനായുള്ള മുന്നൊരുക്കങ്ങളിലാണ്. മേടം ഒന്നാണ് വിഷു ദിനമായി മലയാളികൾ ആഘോഷിക്കുന്നത്. കണിവെച്ചും, കൈനീട്ടം നൽകിയും വിഷുക്കോടി നൽകിയും വിഷു സദ്യ കഴിച്ചുമൊക്കെയാണ് വിഷു ദിനം ആഘോഷിക്കാറുള്ളത്. ഏപ്രിൽ 14 ഞായറാഴ്ചയാണ് ഇത്തവണത്തെ വിഷു. കണികാണാൻ നാടൊരുങ്ങുമ്പോൾ അറിയാം വിഷുവും ഐതീഹ്യവും. വിഷുവുമായി ബന്ധപ്പെട്ട് രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടും ശ്രീരാമനുമായി ബന്ധപ്പെട്ടും.
നരകാസുര വധവുമായി ബന്ധപ്പെട്ടും രാവണ വധവുമായി ബന്ധപ്പെട്ടും രണ്ട് ഐതിഹ്യങ്ങളാണ് വിഷുമായി ബന്ധപ്പെട്ട് ഉള്ളത്. നരകാസുരന്റെ ഉപദ്രവും സഹാക്കാൻ വയ്യാതെ വന്നപ്പോൾ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയും ചേർന്ന് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ. താമ്രൻ, അന്തരീക്ഷൻ, ശ്രാവണൻ, വസു, വിഭാസു, നഭ സ്വാൻ, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ച് ശ്രകൃഷണൻ വിജയം നേടി.
മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന സമയത്ത് രാവണൻ സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിന് അകത്ത് കടന്നുചെന്നത് രാവമന് ഇഷ്ടമായില്ല. അതുകാെണ്ടാണ് രാവണൻ ഇങ്ങനെ ചെയ്തിരുന്നത്. പിന്നീട് കാലങ്ങൾ ശേഷം ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിന് ശേഷം ആണ് സൂര്യൻ നേരെ ഉദിച്ച് തുടങ്ങിയത്. ഈ സന്തോഷം പ്രകടിപ്പിക്കാനാണ് വിഷു ആഘോഷിച്ചത് എന്നാണ് പറയുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 13, 2024 6:19 PM IST