• HOME
 • »
 • NEWS
 • »
 • life
 • »
 • കൃഷിയിടങ്ങളിൽ വന്യജീവികളെത്തുന്നത് തടയാൻ പരിഹാരവുമായി സ്കൂൾ വിദ്യാർത്ഥികൾ

കൃഷിയിടങ്ങളിൽ വന്യജീവികളെത്തുന്നത് തടയാൻ പരിഹാരവുമായി സ്കൂൾ വിദ്യാർത്ഥികൾ

വനനശീകരണം ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ട് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം വര്‍ഷം തോറും വര്‍ദ്ധിച്ച് വരികയാണ്. കര്‍ണാടകയിലെ കൊടക് ജില്ലയില്‍ ആനകള്‍ കൃഷി സ്ഥലങ്ങളില്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ആനകള്‍ ഭക്ഷണം തേടി മനുഷ്യര്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ നിരവധി മാര്‍ഗങ്ങള്‍ തേടിയിട്ടും ഇതുവരെ കൃത്യമായ പരിഹാരമൊന്നും കണ്ടെത്താനായിരുന്നില്ല.

 • Last Updated :
 • Share this:
  വനനശീകരണം ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ട് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം വര്‍ഷം തോറും വര്‍ദ്ധിച്ച് വരികയാണ്. കര്‍ണാടകയിലെ കൊടക് ജില്ലയില്‍ ആനകള്‍ കൃഷി സ്ഥലങ്ങളില്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ആനകള്‍ ഭക്ഷണം തേടി മനുഷ്യര്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ നിരവധി മാര്‍ഗങ്ങള്‍ തേടിയിട്ടും ഇതുവരെ കൃത്യമായ പരിഹാരമൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ മുള്ളൂരിലെ ഒരു പ്രാഥമിക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയെന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രാഥമിക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സീഡ് ബാള്‍ (വിത്തുകള്‍) ഉപയോഗിച്ച് വീണ്ടും മരങ്ങള്‍ നടുന്ന പ്രവര്‍ത്തിയില്‍ വ്യാപൃതരായിരിക്കുകയാണ്.

  ''ഏകദേശം രണ്ട് വര്‍ഷം മുന്‍പ് ആന ശല്യത്തെ കുറിച്ച് ഞാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് അധികൃതരുമായി ചര്‍ച്ച ചെയ്യുകയും ആനയിറങ്ങാനുള്ള കാരണങ്ങളെ കുറിച്ച് ആരായുകയും ചെയ്തിരുന്നു. ആനകള്‍ക്ക് വേണ്ടത്ര ഭക്ഷണം കാടുകളില്‍ ഇല്ല എന്നതാണ് ഇതിന് പ്രധാന കാരണമെന്നാണ് അവര്‍ വ്യക്തമാക്കിയത്. ഫലങ്ങള്‍ കായ്ക്കുന്ന മരങ്ങള്‍ മനുഷ്യര്‍ നശിപ്പിച്ചത് കാരണം പല മൃഗങ്ങള്‍ക്കും കൃഷി സ്ഥലങ്ങളിലേക്ക് ഭക്ഷണം തേടിയെത്തുകയല്ലാതെ വേറെ നിര്‍വ്വാഹമില്ലായിരിക്കുന്നു. അത് കൊണ്ടാണ് ഞങ്ങളീ പദ്ധതി തുടങ്ങിയത്,'' കുട്ടികളെ വൃക്ഷ ക്രാന്തിയെന്ന പേരിലുള്ള പദ്ധതി തുടങ്ങാന്‍ പ്രേരിപ്പിച്ച സതീശ് എന്ന അധ്യാപകന്‍ പറയുന്നു.

  വേനല്‍ കാലത്ത് കുട്ടികള്‍ തങ്ങളുടെ അധ്യാപകനൊപ്പം നിരവധി തവണ അടുത്തുള്ള കാടുകള്‍ സന്ദര്‍ശിക്കാറുണ്ട്. വനവകുപ്പ് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ വഴികാട്ടികളായി പോവുകയും വന്യ ജീവികള്‍ ഇഷ്ടമുള്ള ഫലങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിച്ച് കൊടുക്കുകയും ചെയ്യാറുണ്ട്. കുട്ടികള്‍ ഇത്തരം മരങ്ങളുടെ വിത്തുകള്‍ ശേഖരിക്കുകയും നിശ്ചിത അളവ് തികയുന്‌പോള്‍ അവ ഉപയോഗിച്ച് സീഡ് ബോളുകള്‍ തയ്യാറാക്കുകയും ചെയ്യും.

  ''മണ്ണും ചാണകവും കലര്‍ത്തിയ ശേഷം ഞങ്ങള്‍ അതില്‍ ഒരു വിത്തിട്ട് ബോളിന്റെ ആകൃതിയില്‍ അത് തയ്യാറാക്കുന്നു. പിന്നീട് അത് ഒരു കണ്ടെയ്‌നറില്‍ ആക്കിയ ശേഷം അത് കാട്ടിലേക്ക് എറിയുന്നു. സുഹൃത്തുകള്‍ക്കൊപ്പം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഏറെ രസകരമാണ്. കാട്ടിലെ മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്. വരും വര്‍ഷങ്ങളിലും ഇത് ചെയ്യും,'' മുള്ളൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രഞ്ജനി പറയുന്നു.

  ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് സീഡ് ബോളുകള്‍ കാട്ടിലേക്കും മറ്റും ഒഴിഞ്ഞ സ്ഥലങ്ങളിലേക്കും എറിഞ്ഞത്. മഴക്കാലമായത് കാരണം ഇവ പെട്ടെന്ന് മുളക്കുമെന്നാണ് സതീശ് പറയുന്നത്. ചക്ക, ഫിഷ്ടെയ്ല്‍ പാം തുടങ്ങിയ വിത്തുകളാണ് സാധാരണ അവര്‍ നടാറ്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ ചെറു പ്രായത്തില്‍ തന്നെ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന പാഠം പഠിക്കുകയാണ്.
  Published by:Jayashankar AV
  First published: