സെൽഫി പാടില്ല; ഊട്ടി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് നിർദേശം
Last Updated:
മലകയറുമ്പോൾ പത്ത് കിലോമീറ്റർ മാത്രമാണ് തീവണ്ടിയുടെ വേഗത. . ഈ സമയത്ത് സെൽഫി എടുക്കാൻ ശ്രമിച്ച് അപകടങ്ങൾ വരുത്താതിരിക്കാനുള്ള മുന്‍കരുതലായാണ് വിലക്ക്
മറയൂർ: പൈത്യക ട്രെയിനിൽ സെൽഫിക്ക് വിലക്കുമായി റെയിൽവെ അധികൃതർ.. അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ നീക്കം. പശ്ചിമഘട്ടത്തിലെ നീലഗിരി മലനിരകളിൽ സര്‍വീസ് നടത്തുന്ന ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മേട്ടുപ്പാളയം-ഊട്ടി ട്രെയിനിലാണ് സെല്‍ഫി നിരോധനം. ഉത്തരവ് തെറ്റിക്കുന്നവർക്ക് 2000 രൂപയാണ് പിഴ.
Also Read-പൊന്മുടിയില് കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥനെ കാണാതായി; മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി
അധികവും വിനോദസഞ്ചാരികളാണ് ഈ ട്രെയിനിലെ യാത്രക്കാർ. മലകയറുമ്പോൾ പത്ത് കിലോമീറ്റർ മാത്രമാണ് തീവണ്ടിയുടെ വേഗത. ഈ സമയത്ത് സെൽഫി എടുക്കാൻ ശ്രമിച്ച് അപകടങ്ങൾ വരുത്താതിരിക്കാനുള്ള മുന്‍കരുതലായാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ തീവണ്ടി വരുന്ന സമയത്ത് പാളത്തിൽ കയറിയാൽ ആയിരം, മാലിന്യം തള്ളിയാൽ അഞ്ഞൂറ്, പാളത്തിലോ പരിസരങ്ങളലോ തുപ്പിയാൽ ഇരുന്നൂറ് രൂപ എന്നിങ്ങനെയും പിഴ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
advertisement
പുതിയ ഉത്തരവ് സംബന്ധിച്ച് യാത്രക്കാരെ ബോധ്യപ്പെടുത്തുന്നതിനായി ഊട്ടി, കേത്തി, കുന്നൂർ, മേട്ടുപ്പാളയം, കല്ലാർ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2019 7:41 AM IST