പൊന്‍മുടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണാതായി; മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി
Last Updated:
കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ നിന്നു മുക്കാല്‍ കിലോമീറ്ററോളം വഴിതെറ്റി വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോവുകയായിരുന്നു
തിരുവനന്തപുരം: പൊന്‍മുടിയില്‍ കുടുങ്ങിപ്പോയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി. മാനവവിഭവശേഷി മന്ത്രാലയത്തിലെ ആറംഗസംഘത്തില്‍പെട്ട അശോക് കുമാറാ(63)ണ് കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ നിന്നു മുക്കാല്‍ കിലോമീറ്ററോളം വഴിതെറ്റി വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോയത്. വൈകിട്ട് 3.30 ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്. കൂടെയുണ്ടായിരുന്നവര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരം ഇരുട്ടിയശേഷമാണ് ഇവര്‍ ടൂറിസം വകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി 8ഓടെ പൊന്മുടിയുടെ വനാന്തരങ്ങളില്‍ നിന്നു അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയ ഒരു സഞ്ചാരിയെ കാണാനില്ലെന്ന വിവരമറിഞ്ഞ ഉടന്‍ ഇടപെടുകയും പൊലീസിനോടും ഫയര്‍ഫോഴ്‌സിനോടും അടിയന്തരമായി തെരച്ചില്‍ തുടങ്ങാനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. ടൂറിസം ഡയറക്ടറോടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
പൊന്മുടി സ്‌റ്റേഷനിലെ എസ്എച്ച്ഒ വിജയകുമാര്‍, എഎസ് ഐമാരായ നസീമുദ്ദീന്‍, വിനീഷ് ഖാന്‍, സിപിഒമാരായ സജീര്‍, വിനുകുമാര്‍ എന്നിവര്‍ കടുത്ത മൂടല്‍ മഞ്ഞിനിടയിലും അതിസാഹസികമായി നടത്തിയ തെരച്ചിലിനൊടുവിലാണ് രാത്രി എട്ടോടെ ഇദ്ദേഹത്തെ കണ്ടെത്തിയത്. ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ വൈദ്യ സഹായത്തിനായി ഐസറിന്റെ ആംബുലന്‍സില്‍ വിതുരയിലേക്ക് കൊണ്ടുപോയി. പൊന്‍മുടിയില്‍ എത്തുന്ന എല്ലാ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഇത്തരം സാഹസങ്ങള്‍ അപകടകരമാണെന്നു എന്ത് ബുദ്ധിമുട്ടുണ്ടായാലും ഉടന്‍ ടൂറിസം വകുപ്പുമായോ പൊലീസുമായോ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2019 11:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊന്‍മുടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണാതായി; മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി