'കുഞ്ഞ് എങ്ങനെ അമ്മയുടെ വയറിനുള്ളിൽ കയറി; ഇനി എങ്ങനെ പുറത്തുവരും?'; കുട്ടിയുടെ സംശയത്തിന് സെക്സോളജിസ്റ്റിന്‍റെ മറുപടി
'കുഞ്ഞ് എങ്ങനെ അമ്മയുടെ വയറിനുള്ളിൽ കയറി; ഇനി എങ്ങനെ പുറത്തുവരും?'; കുട്ടിയുടെ സംശയത്തിന് സെക്സോളജിസ്റ്റിന്‍റെ മറുപടി
കുട്ടിയുടെ സംശയത്തിന് സെക്സോളജിസ്റ്റിന്‍റെ മറുപടി
pregnant
Last Updated :
Share this:
ഞാൻ എന്‍റെ രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ്. ഒരു ദിവസം 5 വയസ്സുള്ള എന്റെ മൂത്ത കുട്ടി എന്നോട് ചോദിച്ചു. കുഞ്ഞുങ്ങൾ മമ്മിയുടെ വയറിനുള്ളിൽ എങ്ങനെ കയറി. ഇനി അതിൽ നിന്ന് എങ്ങനെ പുറത്തുവരും? കുട്ടിയുടെ ചോദ്യം കേട്ട് സ്തംഭിച്ചുപോയി. എന്താണ് ഞാൻ പറയേണ്ടത്.
ചോദ്യം ചോദിക്കുന്ന കുട്ടിയുടെ പ്രായത്തെ അടിസ്ഥാനമാക്കി ഇതിനുള്ള ഉത്തരം വ്യത്യാസപ്പെടാം. ഒരു അടിസ്ഥാന തലത്തിൽ നിങ്ങള്‍ക്ക് ഇങ്ങനെ ഉത്തരം നൽകാം. മമ്മിക്കും പപ്പയ്ക്കും ഒരോ വിത്ത് വീതമുണ്ട്. പപ്പയുടെ വിത്ത് മമ്മിയുടെ ശരീരത്തിനകത്തേക്ക് പോകും. അത് ഇപ്പോൾ മമ്മിയുടെ ശരീരത്തിനകത്തുണ്ട്. ഈ വിത്ത് പപ്പയുടെ ലിംഗത്തിലൂടെയാണ് മമ്മിയുടെ ശരീരത്തിലേക്ക് പോകുന്നുവെന്ന് വിശദീകരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ കുട്ടിയുടെ പ്രായം അനുസരിച്ച് കൂടുതൽ ആഴത്തിലും വിശദീകരിച്ചും പറയാൻ കഴിയും. 6-7 വയസ്സ് ആകുമ്പോഴേക്കും നിങ്ങളുടെ കുട്ടിക്ക് ഈ വിശദീകരണം മനസ്സിലാക്കാൻ കഴിയും.
ഈ രണ്ട് വിത്തുകളും കണ്ടുമുട്ടുമ്പോൾ അവ ഒരുമിച്ച് ചേരുന്നു. ഇതിനുശേഷം വിത്ത് സ്വയം പകർപ്പുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും വലുതായിത്തീരുകയും ഒരു ചെടി പതുക്കെ വളരുകയും വലുതായിത്തീരുകയും ചെയ്യുന്നതു പോലെ ഒരു പൂർണ്ണ കുഞ്ഞായി വളരുന്നു. കുഞ്ഞ് ശക്തവും വലുതും ആയിക്കഴിഞ്ഞാൽ സുരക്ഷിതമായി പുറത്തിറങ്ങാൻ ഡോക്ടർ കുഞ്ഞിനെയും മമ്മിയെയും സഹായിക്കുന്നു.
കുട്ടി വളർന്ന് പ്രായപൂർത്തിയാകുമ്പോൾ മറ്റ് കൂടുതൽ കാര്യങ്ങളും വിശദീകരിക്കാൻ നിങ്ങൾക്ക് കഴിയും. ഇത് പറയുമ്പോൾ തന്നെ ലൈംഗിക പ്രവർത്തി എന്നത് വിവാഹിതരായ ദമ്പതികൾക്കിടയിൽ മാത്രം സംഭവിക്കുന്ന ഒന്നല്ലെന്നും അല്ലെങ്കിൽ പ്രത്യുൽപാദന ആവശ്യത്തിനായി മാത്രം സംഭവിക്കുന്ന ഒന്നല്ലെന്ന് ഓർമ്മിക്കുകയും വേണം.
ഒരു കുഞ്ഞ് എങ്ങനെ ജനിച്ചു അല്ലെങ്കിൽ ഗർഭം ധരിച്ചു എന്ന പ്രക്രിയ വിശദീകരിക്കുമ്പോൾ നിങ്ങളുടെ കുട്ടിയുടെ ചോദ്യത്തിനുള്ളത് ലളിതമായ ഉത്തരമാണെന്ന് ഓർത്തുനൽകേണം. നിങ്ങൾ എത്രമാത്രം സത്യസന്ധനാണോ നിങ്ങളുടെ ഉത്തരങ്ങളിൽ കുട്ടിക്ക് അത്രയും വിശ്വാസം തോന്നും. ഈ ഉത്തരങ്ങള്‍ പറയാൻ ഒരിക്കലും ലജ്ജിക്കേണ്ട ഒന്നായി കരുതരുത്. ലളിതവും നേരിട്ടുള്ളതും കൃത്യവുമായി ഉത്തരങ്ങൾ നൽകണം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.