ഓർമയുണ്ടോ അമ്മയുടെ മടിയിൽ തലചായ്ച്ച് ഉറങ്ങിയ രാത്രികൾ? താരാട്ടുപാട്ടായി 'താലോലം'
- Published by:Naseeba TC
- news18-malayalam
Last Updated:
സ്വപ്നങ്ങൾ ചിറകുവിരിച്ചെത്തിയ ആ പഴയ ഓർമകളിലേക്ക് വീണ്ടും കൊണ്ടുപോകുകയാണ് താലോലം എന്ന താരാട്ടുപാട്ട്.
അമ്മയുടെ സ്നേഹമാണ് താരാട്ടു പാട്ടുകൾക്ക്. ആ സ്നേഹത്തിന്റെ മടിയിൽ തലചായ്ച്ച് താരാട്ടു കേട്ട് രാത്രികൾ കടന്നുവന്നവരായിരിക്കും നമ്മളിൽ പലരും. സ്വപ്നങ്ങൾ ചിറകുവിരിച്ചെത്തിയ ആ പഴയ ഓർമകളിലേക്ക് വീണ്ടും കൊണ്ടുപോകുകയാണ് താലോലം എന്ന താരാട്ടുപാട്ട്.
പിന്നണി ഗായകനും ഗാനരചയിതാവുമായ അരുൺ ഏളാട്ടാണ് താരാട്ടുപാട്ടുമായി എത്തിയിരിക്കുന്നത്. റെക്സ് ജോർജിന്റെ പിയാനോ അകമ്പടിയോടെ അരുണിന്റെ അമ്മ സത്യഭാമയാണ് താരാട്ട് പാടിയിരിക്കുന്നത്.
"കണ്ണടച്ചു!
എറയത്ത് ചിമ്മ്ണികൂട് ഇപ്പളും കത്തുന്നുണ്ട്. തുറന്നിട്ട മുൻവാതിലിലൂടെ പറയാതെ വന്ന ചെമ്പകപ്പൂവിന്റെ മണം വീട് മുഴുവൻ കെട്ടി നില്പുണ്ട്.
അമ്മമ്മ താലോലം പാടുകയാണ്.
താളിലയിലൂടെ ഊർന്നിറങ്ങിയ മഴത്തുള്ളിയും വാടാതെ നിന്ന തൊട്ടാവാടിയും മിന്നാമിന്നിയും നിലാവുമെല്ലാം അതനുഭവിച്ചുറങ്ങിയിട്ടുണ്ടാവണം. കൂടെ ഞാനും!"
ഗാനം പങ്കുവെച്ച് അരുൺ കുറിച്ച വരികൾ.
advertisement
തലമുറകളായി കൈമാറി വന്ന താരാട്ടുപാട്ടാണ് ആനിമേഷനിലൂടെ അരുൺ പുതിയകാലത്തിന് നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് യൂട്യൂബിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2020 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഓർമയുണ്ടോ അമ്മയുടെ മടിയിൽ തലചായ്ച്ച് ഉറങ്ങിയ രാത്രികൾ? താരാട്ടുപാട്ടായി 'താലോലം'