'ഭാര്യയെയും മകനെയും ഉപേക്ഷിച്ചതല്ല; കമ്പനിയിലെ ഷെയറുകൾ കൈമാറിയിട്ടില്ല': ആരോപണങ്ങൾ നിഷേധിച്ച് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Last Updated:

ഭാര്യയെയും മകനെയും താൻ ഉപേക്ഷിച്ചതാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വെറും കെട്ടുകഥകളാണെന്നും അദേഹം പറഞ്ഞു

തന്നിൽ നിന്ന് വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും മകനെയും താൻ ഉപേക്ഷിച്ചതാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വെറും കെട്ടുകഥകളാണെന്ന് ടെക്നോളജി സോഹോ കോർപ്പറേഷന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്രീധർ വെമ്പു. തന്റെ മുൻ ഭാര്യ പ്രമീള ശ്രീനിവാസനെയും മകനെയും താനായിട്ട് ഉപേക്ഷിച്ചുവെന്നും അവർക്ക് ന്യായമായ വിഹിതം നൽകാതിരിക്കുകയും ചെയ്തു എന്നും അമേരിക്ക ആസ്ഥാനമായുള്ള ബിസിനസ് മാഗസിൻ ഫോർബ്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ശ്രീധർ വെമ്പു ട്വിറ്ററിലൂടെ വിശദീകരണവുമായി രം​ഗത്തെത്തിയത്.
ഫോർബ്സ് റിപ്പോർട്ട് പ്രകാരം, വർഷങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നവരാണ് ശ്രീധറും മുൻ ഭാര്യയും. കാലിഫോർണിയയിലാണ് ഇവരുടെ വിവാഹമോചനക്കേസ് നടന്നിരുന്നത്. തന്നോട് ആലോചിക്കാതെ സോഹോയുടെ സ്വത്തുക്കളിൽ ഭൂരിഭാ​ഗവും ഇന്ത്യയിലേക്ക് മാറ്റിയെന്നും സോഹോ ഓഹരിയുടെ വലിയൊരു ഭാഗം ശ്രീധറിന്റെ സഹോദരിയുടെയും ഭർത്താവിന്റെയും പേരിലാക്കിയെന്നും പ്രമീള ആരോപിക്കുന്നു. എന്നാൽ, അത്തരം കൈമാറ്റങ്ങളൊന്നും നടന്നിട്ടില്ലെന്ന് വെമ്പു തന്റെ ട്വീറ്റിൽ പറഞ്ഞു.
advertisement
“ഞാൻ ഒരിക്കലും കമ്പനിയിലെ എന്റെ ഷെയറുകൾ മറ്റാർക്കും കൈമാറിയിട്ടില്ല. 27 വർഷത്തെ ചരിത്രമാണ് ഞങ്ങളുടെ കമ്പനിക്കുള്ളത്. അതിൽ ആദ്യത്തെ 24 വർഷം ഞാൻ യുഎസിലാണ് താമസിച്ചിരുന്നത്. എന്നാൽ ഇന്ത്യ കേന്ദ്രീകരിച്ചാണ് കമ്പനി രൂപീകരിച്ചത്. അത് കമ്പനിയുടെ ഉടമസ്ഥതയിലും പ്രതിഫലിക്കും,” ശ്രീധർ വെമ്പു ട്വിറ്ററിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Life/
'ഭാര്യയെയും മകനെയും ഉപേക്ഷിച്ചതല്ല; കമ്പനിയിലെ ഷെയറുകൾ കൈമാറിയിട്ടില്ല': ആരോപണങ്ങൾ നിഷേധിച്ച് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement