• HOME
 • »
 • NEWS
 • »
 • life
 • »
 • തീൻമേശയിലെ ഉപ്പ് ഒഴിവാക്കിയാൽ ലക്ഷകണക്കിന് പേർ മരിക്കില്ല; ഉപ്പിന് പകരം ഇവ ഉപയോഗിക്കാം

തീൻമേശയിലെ ഉപ്പ് ഒഴിവാക്കിയാൽ ലക്ഷകണക്കിന് പേർ മരിക്കില്ല; ഉപ്പിന് പകരം ഇവ ഉപയോഗിക്കാം

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കന്നത് ഭക്ഷണത്തിലെ സോഡിയത്തിന്റെ അമിത അളവാണ്.

salt

salt

 • Share this:
  ഉപ്പ് എത്രത്തോളം ഹാനികരമാണെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. നമ്മൾ ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഉപ്പിനെ വെളുത്ത വിഷം എന്നും വിളിക്കുന്നുണ്ട്. ലോകത്തെ നിശബ്ദനായ കൊലയാളി എന്നറയിപ്പെടുന്ന രക്താതിമർദ്ദം വർദ്ധിക്കാൻ പ്രധാന കാരണം ഉപ്പാണ്. ഉപ്പിനെ സംബന്ധിച്ച് ചൈനയിൽ നടത്തിയ പുതിയ പഠനത്തിൽ വളരെ നിർണായകമായ കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്. ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പ് ഒഴിവാക്കുകയും കുറയ്ക്കുകയോ ചെയ്താൽ ലോകത്ത് ലക്ഷകണക്കിന് ആളുകൾ മരിക്കുന്നത് ഒഴിവാക്കാമെന്നാണ് പഠനം പറയുന്നത്.

  ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കന്നത് ഭക്ഷണത്തിലെ സോഡിയത്തിന്റെ അമിത അളവാണ്. ഉപ്പും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചു നിരവധി പഠനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. സോഡിയത്തിന്‍റെ അളവ് കൂടുന്നത് മൂലമുള്ള ആരോഗ്യപ്രശ്നം പോലെ തന്നെയാണ് ആളുകളുടെ ഭക്ഷണത്തിലെ പൊട്ടാസ്യത്തിന്റെ അപര്യാപ്തതയുടെ പ്രശ്നവും. ഇതും രക്തസമ്മർദ്ദത്തെ പ്രതികൂലമായി ബാധിക്കുന്നു.

  അതുകൊണ്ടുതന്നെ ഉപ്പിന് പകരം നമ്മൾ മറ്റ് ചില കാര്യങ്ങൾ ഉപയോഗിച്ചാൽ സോഡിയത്തിന്‍റെ അളവ് കൂടുന്നതും പൊട്ടാസ്യത്തിന്‍റെ അളവ് കുറയുന്നതുമായ പ്രശ്നം ഒഴിവാക്കാനാകും. നാരങ്ങ, ജീരകം, കുരുമുളക് പൊടി എന്നിവയൊക്കെ ഭക്ഷണത്തിനൊപ്പം ചേർത്ത് കഴിച്ച് പതുക്കെ ഉപ്പ് ഒഴിവാക്കാനാകുമെന്ന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ പറയുന്നു. ഇത്രയും കാലം ശീലിച്ചവർക്ക് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഉപ്പ് ഒഴിവാക്കാനാകില്ല. എന്നാൽ പതുക്കെ അത് ശീലമാക്കാവുന്നതേയുള്ളുവെന്നും ഗവേഷകർ പറയുന്നു.

  "ലോകത്തിലെ മിക്കവാറും എല്ലാവരും ഉപ്പ് അമിതമായ അളവിൽ കഴിക്കുന്നു, ഓസ്‌ട്രേലിയയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ള ക്ലിനിക്കൽ എപ്പിഡെമിയോളജിസ്റ്റ് ബ്രൂസ് നീൽ പറയുന്നു. എന്നാൽ ഉപ്പ് ഒഴിവാക്കാൻ ആളുകൾ ശീലിച്ചാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അകാലമരണങ്ങൾ തടയനാകാും"- അദ്ദേഹം പറഞ്ഞു. പഠനത്തിൽ, നീലും സംഘവും ചൈനയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള 20,000 ത്തിലധികം ഗ്രാമീണരെ പരിശോധിച്ചു, സ്ട്രോക്കിന്റെയോ രക്തസമ്മർദ്ദത്തിന്റെയോ ചരിത്രമുള്ള ആളുകളിലാണ് പഠനം നടത്തിയത്. മൊത്തം 600 ഗ്രാമങ്ങളിൽ നിന്നാണ് ആളുകൾ വന്നത്, ശരാശരി 65 വയസ്സായിരുന്നു ഇവരുടെ പ്രായം. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിന് അവർ സ്ഥിരമായി ഉപയോഗിച്ചതുപോലെ തുടർന്നും ഉപ്പ് ഉപയോഗിക്കാൻ അനുമതി നൽകി. രണ്ടാമത്തെ സംഘത്തിന് പഠനകാലയളവിൽ ഉപ്പിന് പകരം മറ്റ് ചില ഭക്ഷ്യവസ്തുക്കളാണ് ഭക്ഷണത്തിനൊപ്പം നൽകിയത്. പിന്നീട് ഇവരെ പരിശോധിച്ചപ്പോൾ പഠനസംഘത്തിന് അത്ഭുതാവഹമായ ഫലമാണ് ലഭിച്ചത്. രക്താതിമർദ്ദത്തിൽ വലിയ കുറവുണ്ടായി. ഹൃദ്രോഗം, മസ്തിഷ്ക്കാഘാതം എന്നിവയിലും വലിയ കുറവുണ്ടായി.

  Also See- Heart Attack | സൈലന്‍റ് അറ്റാക്ക് ഉണ്ടാകുമോ? അറിഞ്ഞിരിക്കാം ഈ 4 ലക്ഷണങ്ങൾ

  പഠനം ആരംഭിച്ച് ഏകദേശം അഞ്ച് വർഷത്തിന് ശേഷം, പങ്കെടുത്തവരിൽ 4,000 -ത്തിലധികം പേർ മരിച്ചു, 3,000 -ൽ അധികം പേർക്ക് ഹൃദയാഘാതം അനുഭവപ്പെടുകയും 5,000 -ൽ അധികം പേർക്ക് ഹൃദയസംബന്ധമായ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്നിരുന്നാലും, ഫലങ്ങൾക്കിടയിൽ, സാധാരണ ഉപ്പ് ഉപഭോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപ്പ് ഒഴിവാക്കിയ ഗ്രൂപ്പിന് സ്ട്രോക്കുകൾ അനുഭവപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. കൂടാതെ പ്രധാന കാർഡിയോവാസ്കുലർ മൂലമുള്ള മരണവും വളരെ കുറവാണെന്ന് വ്യക്തമായി.

  ഉപ്പ് ഒഴിവാക്കിയാൽ ചൈനയിൽ മാത്രം പ്രതിവർഷം 460,000 ആളുകളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് പഠനസംഘം അഭിപ്രായപ്പെട്ടു, അമിതമായ സോഡിയം ഉപഭോഗത്തിന്റെ ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ട അകാല മരണങ്ങൾ തടയാനാകുമെന്ന് ഗവേഷകർ ഉറച്ചു വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ സാധാരണ ഉപ്പിൽ നിന്ന് ആരോഗ്യകരവും ചെറുതായി മാറ്റിയതുമായ ബദൽ ഭക്ഷ്യവസ്തുക്കളിലേക്ക് മാറുകയാണെങ്കിൽ, പ്രതിവർഷം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.
  Published by:Anuraj GR
  First published: