Ramadan 2022 | റമദാന്‍ വ്രതാനുഷ്ഠാനം; തെലങ്കാനയിൽ മുസ്ലീം ജീവനക്കാർക്ക് ഓഫീസുകളിൽ നിന്ന് നേരത്തെ മടങ്ങാൻ അനുമതി
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാന ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
റമദാന്‍ (Ramadan) മാസത്തിൽ മുസ്ലീം ജീവനക്കാര്‍ക്ക് (Muslim Employees) ഓഫീസില്‍ നിന്ന് നേരത്തെ മടങ്ങാൻ അനുമതി നല്‍കി തെലങ്കാന സര്‍ക്കാര്‍ (Telangana Government). ചന്ദ്രക്കല ദൃശ്യമാകുന്നതിന് അനുസരിച്ച് ഞായറാഴ്ച അല്ലെങ്കില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന വിശുദ്ധ മാസത്തില്‍ വ്രതാനുഷ്ഠാനം പിന്തുടരേണ്ടതിന്റെ ഭാഗമായാണ് മുസ്ലീം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ ഓഫീസുകള്‍ വിടാന്‍ അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
''സംസ്ഥാനത്ത് ഗവണ്‍മെന്റ് സര്‍വീസ്/കോണ്‍ട്രാക്റ്റ്/ഔട്ട് സോഴ്സിംഗ് ബോര്‍ഡുകൾ/സ്‌കൂളുകള്‍ എന്നിവിടങ്ങളിലായി ജോലി ചെയ്യുന്ന എല്ലാ മുസ്ലീം ജീവനക്കാർക്കും അതാത് ഓഫീസുകളിൽ നിന്ന് 4 മണിക്ക് മടങ്ങാൻ സര്‍ക്കാര്‍ അനുമതി നൽകുന്നു. വിശുദ്ധ റമദാൻ മാസത്തിൽ ഏപ്രിൽ 3 മുതല്‍ മെയ് രണ്ടാം തീയതി വരെയുള്ള (രണ്ട് ദിവസവും ഉള്‍പ്പെടെ) കാലയളവിൽ ജോലി സംബന്ധമായ ആവശ്യങ്ങൾ കാരണം അവരുടെ സാന്നിധ്യം അനിവാര്യമായി വരുന്ന സാഹചര്യങ്ങളിലൊഴിച്ച്, എല്ലാ ദിവസവും ഓഫീസുകളിൽ നിന്ന് 4 മണിക്ക് പോകാന്‍ അനുവദിക്കും'', എന്ന് ഉത്തരവില്‍ പറയുന്നു.
advertisement
അതേസമയം കേരളത്തില്‍ റമദാന്‍ വ്രതം നാളെ (ഏപ്രില്‍ 3) മുതല്‍ ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതം നാളെ മുതല്‍ ആരംഭിക്കുന്നത്. സൗദിയില്‍ റമദാന്‍ വ്രതം ഇന്നുമുതലാണ് ആരംഭിക്കുന്നത്. ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
advertisement
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാനിന്റെ തുടക്കം ചന്ദ്രനെ കാണുന്നതനുസരിച്ചാണ്. ഇസ്ലാമിക ചാന്ദ്ര കലണ്ടറില്‍ റമദാനിന് മുമ്പുള്ള മാസം ശഅബാന്‍ മാസമാണ്. ശഅബാന്‍ 29ന് സൂര്യാസ്തമയത്തിനുശേഷം ചന്ദ്രക്കല കാണുന്ന ദിവസമാണ് ഉപവാസത്തിന്റെയും ആത്മീയതയുടെയും മാസമായ റമദാന്‍ ആരംഭിക്കുന്നത്. ഇസ്ലാമിലെ ഒരു പ്രധാന ചിഹ്നമാണ് ചന്ദ്രക്കല. റമദാന്‍ അലങ്കാരങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്.
റമദാന്‍ ആരംഭിക്കുന്നതും വിശുദ്ധ മാസത്തിന്റെ അവസാനത്തെ ദിവസത്തെ അടയാളപ്പെടുത്തുന്ന ഈദ് അല്‍ ഫിത്തറും ഉള്‍പ്പെടെയുള്ള പ്രധാന മതപരമായ കാര്യങ്ങളൊക്കെ ഏതൊക്കെ ദിവസങ്ങളിലാണ് വരുന്നതെന്ന് തീരുമാനിക്കാന്‍ മുസ്ലീം ജനത സാധാരണയായി സൗദി അറേബ്യയെയാണ് ഉറ്റുനോക്കാറുള്ളത്.
advertisement
സൗദി അറേബ്യയിലെ സുപ്രീം കോടതിയുടെ ചന്ദ്രദര്‍ശന കമ്മിറ്റിയാണ് റമദാനിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിക്കും. എന്നാല്‍, ഓരോ രാജ്യവും ഈ തീയതികള്‍ സ്വന്തമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. സാധാരണയായി ജ്യോതിശാസ്ത്രജ്ഞര്‍, കോടതി ഉദ്യോഗസ്ഥര്‍, ഇസ്ലാമിക ഉപദേശകര്‍ എന്നിവരടങ്ങിയ പ്രത്യേക സമിതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുക.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീംങ്ങള്‍ക്ക് വിശുദ്ധ മാസത്തിലെ വ്രതാനുഷ്ഠാനം അവരുടെ ഇസ്ലാം വിശ്വാസത്തിലെ അഞ്ച് പ്രധാന കാര്യങ്ങളില്‍ ഒന്നാണ്. ആരോഗ്യമുള്ള എല്ലാ മുസ്ലീങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാണ്. കൊച്ചുകുട്ടികള്‍, രോഗികള്‍, യാത്രക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, ആര്‍ത്തവം ഉള്ളവര്‍ എന്നിവര്‍ക്ക് വ്രതാനുഷ്ഠാനത്തില്‍ നിന്ന് ഒഴിവാകാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 02, 2022 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramadan 2022 | റമദാന്‍ വ്രതാനുഷ്ഠാനം; തെലങ്കാനയിൽ മുസ്ലീം ജീവനക്കാർക്ക് ഓഫീസുകളിൽ നിന്ന് നേരത്തെ മടങ്ങാൻ അനുമതി







