advertisement

Ramadan 2022 | റമദാന്‍ വ്രതാനുഷ്ഠാനം; നോമ്പെടുക്കുന്നവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

Last Updated:

ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് (Muslims) റമദാന്‍ വളരെ പ്രധാനപ്പെട്ട ആഘോഷമാണ്. വിശുദ്ധമാസത്തിലെ എല്ലാ ദിവസവും നോമ്പ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. ഈ സമയത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

രണ്ട് വര്‍ഷത്തെ ലോക്ക്ഡൗണ്‍ (Lockdown) നിയന്ത്രണങ്ങള്‍ക്ക് ശേഷം 2022ല്‍ റമദാന്‍ (Ramadan) ആഘോഷങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 2020ല്‍ റമദാന്‍ സമയത്ത് പള്ളികളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. 2021ല്‍ ആരാധനയ്ക്കായി പള്ളികള്‍ തുറന്നെങ്കിലും കൃത്യമായ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ (Covid Protocols) പാലിക്കേണ്ടതുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് (Muslims) റമദാന്‍ വളരെ പ്രധാനപ്പെട്ട ആഘോഷമാണ്. വിശുദ്ധമാസത്തിലെ എല്ലാ ദിവസവും നോമ്പ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. ഈ സമയത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
1. ഉപവാസം
ഉപവാസ സമയത്ത് ഭക്ഷണവും പാനീയങ്ങളും കഴിക്കാൻ പാടില്ല. മാത്രമല്ല പുകവലി, ആണയിടൽ, അപവാദം പറയൽ, വഴക്ക്, അനാദരവ്, ക്രൂരത, സ്വാർത്ഥത മുതലായ ദുഃശീലങ്ങളിൽ നിന്നും പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം.
2. ഭക്ഷണം എപ്പോള്‍ കഴിക്കണം?
ഓരോ ദിവസവും പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണത്തിനും (സുഹൂര്‍) സൂര്യാസ്തമയത്തിനു ശേഷമുള്ള ഭക്ഷണത്തിനും (ഇഫ്താര്‍) ഇടയിലാണ് നോമ്പ് എടുക്കേണ്ടത്.
3. ആരാണ് ഉപവസിക്കേണ്ടത്?
പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും സ്ത്രീകളും നോമ്പെടുക്കണം.
4. ഇളവുകൾ ആർക്കൊക്കെ?
അസുഖമുള്ളവരോ റമദാന്‍ സമയത്ത് യാത്ര ചെയ്യുന്നവരോ നോമ്പെടുക്കേണ്ടതില്ല. ഈ ദിവസങ്ങളിലെ നോമ്പ് പിന്നീട് അവര്‍ക്ക് പറ്റുന്ന സമയങ്ങളില്‍ എടുക്കണം.
advertisement
5. സ്ത്രീകള്‍ക്ക് ഇളവുണ്ടോ?
ഗര്‍ഭിണികള്‍, ആര്‍ത്തവമുള്ള സ്ത്രീകള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ നോമ്പെടുക്കേണ്ടതില്ല. റമദാന്‍ വ്രതാനുഷ്ഠാനത്തിനിടെ ആര്‍ത്തവം ആരംഭിക്കുകയാണെങ്കില്‍ നിങ്ങളുടെ നോമ്പ് മുറിയും. അതിന് പകരമായി പിന്നീട് നോമ്പെടുക്കണം.
6. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇളവുണ്ടോ?
പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങൾ (പ്രമേഹരോഗികളും കടുത്ത മാനസികരോഗികളും) ഉള്ളവരെയും ഉപവാസത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
7. ഇളവുള്ളവർ പകരമായി എന്ത് ചെയ്യണം?
സ്ഥിരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ നോമ്പെടുക്കാത്തതിന് പകരമായി പാവങ്ങളെ സഹായിക്കണം.
8. ഫിദ്‌യ
റമദാൻ മാസത്തിൽ വ്രതമെടുക്കാനോ അതിന് പകരമായി പിന്നീട് നോമ്പ് വീട്ടാനോ കഴിയാതെ വരുന്നവർ മറ്റാര്‍ക്കെങ്കിലും ഭക്ഷണം കഴിക്കുന്നതിനുള്ള വക നൽകണം. ഇത് ഫിദ്‌യ എന്നാണ് അറിയപ്പെടുന്നത്.
advertisement
9. പ്രായശ്ചിത്തം (കഫാറ)
റമദാന്‍ മാസത്തില്‍ വ്യക്തമായ കാരണമില്ലാതെ നിങ്ങള്‍ മനഃപൂര്‍വം നോമ്പ് നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ നിങ്ങള്‍ നല്‍കേണ്ട നഷ്ടപരിഹാരമാണ് കഫാറ. മനപ്പൂര്‍വം നോമ്പ് മുറിച്ചതിന് പ്രായശ്ചിത്തമായി ഒരാൾ 60 ദിവസം തുടര്‍ച്ചയായി ഉപവസിക്കണം.
10. നോമ്പെടുക്കാന്‍ മറന്നാൽ
നോമ്പ് എടുത്ത കാര്യം പെട്ടെന്ന് മറന്നുപോയത് കൊണ്ടോ ആരെങ്കിലും ബലം പ്രയോഗിച്ച് നിർബന്ധിച്ചത് കൊണ്ടോ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ നോമ്പ് സാധുവായിരിക്കും.
11. ഛര്‍ദ്ദിക്കുമ്പോൾ
നിങ്ങള്‍ മനഃപൂർവം ഛര്‍ദ്ദിച്ചാല്‍ നോമ്പ് മുറിയുന്നു. അറിയാതെയോ അനാരോഗ്യം മൂലമോ ഛർദ്ദിച്ചാൽ നോമ്പ് മുറിയുന്നില്ല. ഛർദ്ദിൽ വിഴുങ്ങരുത്. അത് നോമ്പ് മുറിയാൻ കാരണമാകും.
advertisement
12. ലൈംഗികബന്ധം പാടില്ല
നോമ്പിന്റെ സമയത്ത് നിങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ നോമ്പ് മുറിക്കുകയും കഫാറ അനുഷ്ഠിക്കുകയും വേണം.
13. കുട്ടികള്‍ക്ക് നോമ്പ് നിർബന്ധമാണോ?
ചെറിയ കുട്ടികള്‍ നോമ്പ് അനുഷ്ഠിക്കണമെന്ന് നിർബന്ധമില്ല.
14. പല്ല് തേയ്ക്കാമോ?
നിങ്ങള്‍ക്ക് പല്ല് തേക്കാനും വായ കഴുകാനും കഴിയും. പക്ഷേ ആ വെള്ളം കുടിക്കാന്‍ പാടില്ല.
15. വെള്ളം
വെള്ളം വായിലേക്കിറക്കാതെ നീന്തുകയോ കുളിക്കുകയോ ചെയ്യാം.
16. കുത്തിവയ്പ്പുകള്‍ എടുക്കാമോ?
നിങ്ങള്‍ക്ക് ആരോഗ്യ കാരണങ്ങളാല്‍ കുത്തിവെയ്പ്പുകള്‍ ആവശ്യമാണെങ്കില്‍ അതെടുക്കാം. അതുകൊണ്ട് നോമ്പ് മുറിയുകയില്ല. റമദാൻ വേളയിൽ കോവിഡ് വാക്സിൻ എടുക്കുന്നതിലും തെറ്റില്ല.
advertisement
17. എന്തെങ്കിലും വിഴുങ്ങിപ്പോയാൽ
അബദ്ധവശാൽ ഭക്ഷണമോ ഉമിനീരോ മറ്റെന്തെങ്കിലുമോ വിഴുങ്ങുന്നതുകൊണ്ട് നോമ്പ് മുറിയില്ല. ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ രുചി നോക്കുന്നതിലും തെറ്റില്ല. പക്ഷെ, ബോധപൂർവം ഭക്ഷണം കഴിക്കരുത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramadan 2022 | റമദാന്‍ വ്രതാനുഷ്ഠാനം; നോമ്പെടുക്കുന്നവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ
Next Article
advertisement
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
  • അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം മടങ്ങുമ്പോള്‍ പിക്കപ്പ് ഇടിച്ച് ആര്യന്‍ മരണപ്പെട്ടു.

  • കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്.

  • പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സിയുടെ പിക്കപ്പ് റിവേഴ്സ് വന്നതോടെ കുട്ടിയുടെ ദേഹത്ത് കയറി.

View All
advertisement