ഗുണപാഠം: മോഷ്ടിക്കാൻ കയറിയാൽ എസി ഓണാക്കരുത്; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തിയത് പോലീസ്

Last Updated:

ഒരു ഡോക്ടറുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ, അവിടെ എസി കണ്ടതോടെ അതും ഓണാക്കി ചെറുതായെന്ന് മയങ്ങാൻ തീരുമാനിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സാധാരണ മോഷണത്തിനായി ഇറങ്ങുന്ന കള്ളന്മാർ അവരുടെ ഓരോ കാര്യങ്ങളും സൂക്ഷ്മമായും ജാഗ്രതയോടെയുമായിരിക്കും ചെയ്യുന്നത്. ചിലപ്പോൾ കള്ളന്മാർക്ക് തന്നെ പറ്റുന്ന ചില അബദ്ധങ്ങൾ ഇവരെ വെട്ടിലാക്കാറുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു ഡോക്ടറുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ, അവിടെ എസി കണ്ടതോടെ അതും ഓണാക്കി ചെറുതായെന്ന് മയങ്ങാൻ തീരുമാനിച്ചു.
എന്നാൽ എസിയുടെ തണുപ്പിൽ സുഖമായി കിടന്നുറങ്ങിപ്പോയ കള്ളനെ പിന്നീട് പോലീസെത്തി വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ ഇന്ദിരാനഗർ ഏരിയയിലെ ഡോക്ടറായ സുനിൽ പാണ്ഡെ എന്നയാളുടെ വീട്ടിലാണ് കള്ളൻ കയറിയത്. മോഷ്ടിക്കാൻ കയറിയ സമയം മദ്യ ലഹരിയിയിരുന്ന കള്ളൻ, മുറിയിൽ എസി കണ്ടതോടെ അത് ഓണാക്കി അവിടെ കിടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സുനില്‍ പാണ്ഡെയുടെ വീട് ആളൊഴിഞ്ഞ് കിടക്കുകയാണെന്ന് മനസ്സിലാക്കിയാണ് കള്ളൻ വീടിന് അകത്ത് കയറിയത്. എന്നാൽ ആൾ താമസമില്ലാത്ത വീടിന്റെ മുൻവശത്തെ ഗേറ്റ് തുറന്നിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികൾ പാണ്ഡെയെ ഈ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം ഉടനെ പോലീസിനെയും വിളിച്ചു. പോലീസെത്തി അകത്ത് കയറി പരിശോധിച്ചപ്പോള്‍ തലയണയിട്ട് എസി ഓണാക്കി തറയിൽ സുഖമായി കിടന്നുറങ്ങുന്ന കള്ളനെയാണ് കണ്ടത്. ഇയാൾ മോഷ്ടിക്കാനായാണ് വീട്ടിൽ കയറിയതെന്നും എന്നാൽ അബദ്ധത്തിൽ എസിയുടെ തണുപ്പിലും മദ്യ ലഹരിയിലും ഉറങ്ങി പോവുകയായിരുന്നുവെന്നും ഡിസിപി നോർത്ത് സോൺ ആർ വിജയ് ശങ്കർ പറഞ്ഞു. തുടര്‍ന്ന് കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
നേരത്തെ ഉത്തർപ്രദേശിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യാത്രക്കാരുടെ പക്കൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലിൽ ഇയാൾ ഇത്തരത്തിൽ ഒന്നിലധികം തവണ മോഷണം നടത്തിയിട്ടുള്ളതായി സമ്മതിച്ചു.
Summary: A thief nodded off in an air-conditioned room amid-theft attempt. Assuming the home was vacant, he unlawfully entered. However, prompted by local complaints, the police woke him from slumber
മലയാളം വാർത്തകൾ/ വാർത്ത/Life/
ഗുണപാഠം: മോഷ്ടിക്കാൻ കയറിയാൽ എസി ഓണാക്കരുത്; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തിയത് പോലീസ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement