advertisement

തിരുവാതിര ഞാറ്റുവേല ജൂലൈ 7 വരെ; തിരിമുറിയാത്ത മഴയും

Last Updated:

അശ്വതി മുതൽ രേവതി വരെ 27 ഞാറ്റുവേലകൾ ഉണ്ടെങ്കിലും ഏറെ പ്രാധാന്യമേറിയത് തിരുവാതിരയാണ്

കേരളത്തിൽ തിരിമുറിയാതെ മഴ പെയ്യും എന്ന് വിശ്വസിക്കപ്പെടുന്ന തിരുവാതിര ഞാറ്റുവേല ശനിയാഴ്ച്ച രാത്രി തുടങ്ങി. ജൂലൈ 7 വരെയാണ് ഞാറ്റുവേല. അശ്വതി മുതൽ രേവതി വരെ 27 ഞാറ്റുവേലകൾ ഉണ്ടെങ്കിലും ഏറെ പ്രാധാന്യമേറിയത് തിരുവാതിരയാണ്. കൃഷി ചെയ്യാൻ പറ്റിയ ഞാറ്റുവേല കൂടിയാണിത്. പഴമക്കാരുടെ കാർഷിക കലണ്ടറാണ് ഞാറ്റുവേല. അതനുസരിച്ച് എപ്പോൾ വിത്തിറക്കണമെന്നും, എപ്പോൾകൃഷി ചെയ്യണമെന്നും, എങ്ങനെ മഴ പെയ്യുമെന്നും ഒരേകദേശധാരണ അവർക്കുണ്ടായിരുന്നു. ഇത്തവണ സമീപകാലത്തെ ഏറ്റവും കൂടുതൽ സൂര്യകളങ്കങ്ങഉള്ള (സൺ സ്പോട്ട്) മാസമാണ്.
ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി.മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത. രണ്ടാഴ്ചത്തോളം ആണ് ഞാറ്റുവേല നീണ്ടുനിൽക്കുക.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
തിരുവാതിര ഞാറ്റുവേല ജൂലൈ 7 വരെ; തിരിമുറിയാത്ത മഴയും
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement