Numerology July 7 | മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് പിറന്നാൾ; അദ്ദേഹത്തിന്റെ ജന്മദിനസംഖ്യയുടെ പ്രത്യേകതകൾ അറിയാം

Last Updated:

ജൻമദിന സംഖ്യയായ ഏഴിനൊപ്പം മാസ്റ്റർ നമ്പറായ ആറു കൂടി ചേരുമ്പോൾ ധോണി മറ്റൊരു തലത്തിലേക്ക് ഉയരുന്നു

എം.എസ്. ധോണി
എം.എസ്. ധോണി
ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ്ങ് ധോണിയുടെ ജന്മദിനമാണ് ജൂലൈ ഏഴ്. 1881 ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ജനിച്ചതും വർഷത്തിലെ ഏഴാം മാസം തന്നെയാണ്. സംഖ്യാശാസ്ത്രം അനുസരിച്ച് ധോണിയുടെ ഇതുവരെയുള്ള ജീവിത യാത്രയും സ്വഭാവ സവിശേഷതകളും കരിയറുമൊക്കെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
ജൂലൈ ഏഴിന് ജനിച്ചതിന്റെ സംഖ്യാശാസ്ത്രപരമായ പ്രത്യേകതകൾ പരിശോധിച്ചാൽ, ജ്ഞാനം, ബുദ്ധി, വിശകലന മനോഭാവം, പക്വതയോടെയുള്ള ​ഗവേഷണം, നിരീക്ഷണം അങ്ങനെ പല കഴിവുകളും ധോണിക്കുണ്ടെന്ന് മനസിലാക്കാം. തികച്ചും വ്യത്യസ്തമായ രീതിയിൽ ആത്മീയ കാര്യങ്ങളെ സമീപിക്കുന്ന ഒരാളാണ് അദ്ദേഹം. അതിനർത്ഥം അദ്ദേഹം പ്രാർത്ഥനയിലോ ആത്മീയതയിലോ വിശ്വസിക്കുന്നില്ല എന്നല്ല. എന്നാൽ നന്ദി പ്രകടിപ്പിക്കുന്നതിനും ദൈവത്തിൽ നിന്ന് അനുഗ്രഹം വാങ്ങുന്നതിനും തന്റേതായ രീതികളാണ് അദ്ദേഹത്തിനുള്ളത്.
ധോണി വലിയൊരു ആദർശവാദിയും ഭാവനാസമ്പന്നനുമാണ്. വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശക്തമായ ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. യാത്ര ചെയ്യാനും വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു. തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് ഒരുപാട് പേരും പ്രശസ്തിയും ലഭിക്കുമെന്നാണ് ധോണിയുടെ ജനനത്തീയതിയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
advertisement
ഇനി, ധോണിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ പരിശോധിക്കാം. ധോണിയുടെ മാസ്റ്റർ ഡെസ്റ്റിനി നമ്പർ ‘6’ ആണ്. അദ്ദേഹം പ്രപഞ്ച ശക്തികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം നല്ല മനോബലം ഉള്ളയാൾ ആണെന്നും സംഖ്യാശാസ്ത്രം പറയുന്നു. അത് അദ്ദേഹത്തിന് തന്നെക്കുറിച്ചു തന്നെയുള്ള കൃത്യമായ അവബോധം നൽകുന്നു. അതിനാൽ കരിയറിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹം മനസിലാക്കുന്നു.
ജൻമദിന സംഖ്യയായ ഏഴിനൊപ്പം മാസ്റ്റർ നമ്പറായ ആറു കൂടി ചേരുമ്പോൾ ധോണി മറ്റൊരു തലത്തിലേക്ക് ഉയരുന്നു. കഴിവുകൾ പൂർണമായി വിനിയോ​ഗിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേട്ടങ്ങളും വർദ്ധിക്കുന്നു. നിരവധിയാളുകളെ സ്വാധീനിക്കാൻ കഴിയുന്ന ഒരാളാണ് അദ്ദേഹം. ധോണി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് തന്റെ പ്രവർത്തന മേഖലയോടുള്ള ആത്മാർത്ഥമായ സമർപ്പണം കൊണ്ടു കൂടിയാണ്. പ്രൊഫഷണൽ രംഗത്ത് വിജയം നേടാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിൽ നിന്ന് അദ്ദേഹത്തിന്റെ രാജ്യസ്നേഹം കൂടിയാണ് വ്യക്തമാകുന്നത്. നിരവധി തവണ ധോണി ഇതിനകം തന്റെ നിരീക്ഷണ പാടവം തെളിയിച്ചിട്ടുണ്ട്.
advertisement
എന്നാൽ മേൽപ്പറഞ്ഞ നേട്ടങ്ങളോടൊപ്പം തന്നെ മഹേന്ദ്രസിങ് ധോണി തന്റെ വ്യക്തിജീവിതത്തിലും കായിക ജീവിതത്തിലും നിരവധി വെല്ലുവിളികളും നേരിടുന്നുണ്ട്. അത് അദ്ദേഹത്തിന്റെ സംഖ്യാശാസ്ത്ര ഗ്രിഡിൽ (numerology grid) രണ്ട് തവണയിലധികം 7 വരുന്നതു കൊണ്ടാണ്. ഈ നമ്പറിൽ ജനിച്ചവർക്ക് പ്രണയനൈരാശ്യമോ ധനനഷ്ടമോ ആരോഗ്യ പ്രശ്നങ്ങളോ ഒക്കെ ഉണ്ടായേക്കാം. ജീവിതത്തിൽ സംഭവിച്ച നിരവധി തോൽവികൾക്ക് ശേഷം ഒരുപാട് കാര്യങ്ങൾ പഠിച്ച് കരുത്തനായി മാറിയ ആളാണ് അദ്ദേഹം. അതിനാൽ വരും വർഷങ്ങളിലും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും കരിയറിലും ചെറിയ പ്രതിസന്ധികൾ ഉണ്ടായേക്കാമെങ്കിലും ഈ സമ്മർദങ്ങളൊക്കെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന് ജന്മദിനാശംസകളും ദീർഘായുസും നേരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Numerology July 7 | മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് പിറന്നാൾ; അദ്ദേഹത്തിന്റെ ജന്മദിനസംഖ്യയുടെ പ്രത്യേകതകൾ അറിയാം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement