Tomato Price | തക്കാളി വില കുതിക്കുന്നു; കിലോയ്ക്ക് 65 രൂപയായി

Last Updated:

പ്രതിദിനം 15 ടൺ തക്കാളി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സ്ഥാനത്ത് ഇപ്പോൾ പത്ത് ടണ്ണിൽ താഴെ മാത്രമാണ് വരുന്നത്...

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളി വില (Tomato Price) കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ വില ഇരട്ടിയായി. ഒരു മാസം മുമ്പ് കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 65 രൂപയാണ് വില. കേരളത്തിൽ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും അയൽ സംസ്ഥാനങ്ങളിൽ മഴയിലുണ്ടായ കൃഷിനാശവും കാരണമാണ് തക്കാളി വില വർദ്ധിക്കാൻ കാരണം. മാതൃഭൂമി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
സംസ്ഥാനത്ത് ഏറ്റവുമധികം തക്കാളി ഉൽപാദിപ്പിക്കുന്നത് പാലക്കാട്ടെ കിഴക്കൻ പഞ്ചായത്തുകളായ വടകരപ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ മേഖലകളിലാണ്. 400 ഏക്കറിലധികമാണ് ഇവിടെ തക്കാളി കൃഷി നടക്കുന്നത്. എന്നാൽ ഇപ്പോൾ സീസൺ അല്ലാത്തതിനാൽ കൃഷി ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ മാത്രമാണ് ഇവിടെ തക്കാളി കൃഷി തുടങ്ങുന്നത്.
നിലവിൽ തമിഴ്നാട്, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തക്കാളി വരുന്നത്. എന്നാൽ തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വ്യാപക കൃഷിനാശം ഉണ്ടാകുകയും തക്കാളിയുടെ വരവ് കുറഞ്ഞിരിക്കുകയുമാണ്. പ്രതിദിനം 15 ടൺ തക്കാളി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിന്‍റെ സ്ഥാനത്ത് ഇപ്പോൾ പത്ത് ടണ്ണിൽ താഴെ മാത്രമാണ് വരുന്നത്. ഇതോടെയാണ് സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയരാൻ ഇടയായത്. സംസ്ഥാനത്ത് മെയ് അവസാനത്തോടെ കൃഷി തുടങ്ങിയാലും വിളവെടുക്കാൻ സെപ്റ്റംബർ ആകുമെന്നതിനാൽ തക്കാളി വില ഇനിയും വർദ്ധിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത്.
advertisement
സംസ്ഥാനത്ത് പ്രതിദിനം ശരാശരി മൂന്നുപേർ മുങ്ങി മരിക്കുന്നു; ഒരു വർഷത്തിനിടെ മരിച്ചത് 1102 പേർ; ഏറ്റവും കൂടുതൽ കൊല്ലത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മുങ്ങിമരണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ദിവസം ശരാശരി മൂന്നു പേർ സംസ്ഥാനത്ത് മുങ്ങി മരിക്കുന്നതായാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. 2021 ജനുവരി മുതൽ ഡിസംബർ വരെ 1102 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു. മുൻ വർഷങ്ങളിൽ ഇത് ആയിരത്തിൽ താഴെ ആയിരുന്നതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
advertisement
വെള്ളത്തിൽ മുങ്ങുന്നവരെ നാല് മിനിട്ടിനുള്ളിൽ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണം ഉറപ്പാണെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് പ്രധാനമായും നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളിൽ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്. പലപ്പോഴും വിനോദയാത്ര പോകുന്നവരും മറ്റും മദ്യപിച്ച ശേഷം ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ അപരിചിതമായ സ്ഥലങ്ങളിലും ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത കൂട്ടും.
കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കാൻ ഇറങ്ങുന്നവർ, കയത്തിൽ അകപ്പെട്ട് മരണപ്പെടുന്നു. അപകടം പതിയിരിക്കുന്നത് മനസിലാക്കാത്തതാണ് ദുരന്തത്തിന് ഇടയാക്കുന്നത്. നീന്തൽ അറിയാത്തവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും കൂടുതലാണ്. ശരിയായ പരിശീലനം നേടാതെ നീന്താൻ ഇറങ്ങുന്നതാണ് അപകടം വർദ്ധിപ്പിക്കുന്നത്.
advertisement
കഴിഞ്ഞ വർഷം ഏറ്റവുമധികം മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. 153 പേരാണ് കൊല്ലത്ത് മുങ്ങിമരിച്ചത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 39 പേരാണ് ഇടുക്കിയിൽ മുങ്ങിമരിച്ചത്. കൊല്ലം കഴിഞ്ഞാൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 142 പേരും, എറണാകുളത്ത് 107 പേരും കണ്ണൂരിൽ 112 പേരുമാണ് 2021ൽ മുങ്ങി മരിച്ചത്. കഴിഞ്ഞ വർഷം മുങ്ങി മരിച്ചവരിൽ 797 പുരുഷൻമാരും 305 സ്ത്രീകളും ആണ് ഉള്ളത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Tomato Price | തക്കാളി വില കുതിക്കുന്നു; കിലോയ്ക്ക് 65 രൂപയായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement