അച്ഛനുമമ്മയുമാകാനൊരുങ്ങി സൂര്യയും ഇഷാനും; സാമ്പത്തികം സ്വപ്നത്തിന് തടസമാകുമോ എന്ന് പേടി

അതിനായി എന്ത് വേദനയും സഹിക്കാൻ സൂര്യ തയാറാണ്. അമ്മയാകണം എന്ന ഒറ്റച്ചിന്ത മാത്രമാണ് ഇപ്പോൾ മനസിൽ..

news18-malayalam
Updated: October 20, 2019, 11:36 AM IST
അച്ഛനുമമ്മയുമാകാനൊരുങ്ങി സൂര്യയും ഇഷാനും; സാമ്പത്തികം സ്വപ്നത്തിന് തടസമാകുമോ എന്ന് പേടി
ishan_surya
  • Share this:
'ഞങ്ങള്‌ക്ക് ഞങ്ങളുടെ കുഞ്ഞ് വേണം' ഇഷാന്റെ വാക്കുകളിൽ ശരിക്കും ഒരച്ഛന്റെ സ്വരം കേൾക്കാം... ട്രാൻസ്ജെൻഡേഴ്സ് ദമ്പതികളായ സൂര്യയും ഇഷാനും ഇപ്പോൾ അതിനുള്ള തയാറെടുപ്പിലാണ്. അതിനായി എന്ത് വേദനയും സഹിക്കാൻ സൂര്യ തയാറാണ്. അമ്മയാകണം എന്ന ഒറ്റച്ചിന്ത മാത്രമാണ് ഇപ്പോൾ മനസിൽ..

ഒരു ട്രാൻസ് വുമൺ അമ്മയാകണമെങ്കിൽ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളകളാണ്. ഏറ്റവും പ്രധാനം സാമ്പത്തികം തന്നെ... 35 ലക്ഷം രൂപയാണ് സർജറിക്കും മറ്റ് കാര്യങ്ങൾക്കുമായുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. പക്ഷേ അതെങ്ങനെ കണ്ടെത്തുമെന്ന് ഇവർക്ക് ഇപ്പോഴും അറിയില്ല.. എന്നാൽ സ്വപ്നത്തിന് പുറകേ പോവുക തന്നെ ചെയ്യുമെന്ന് ഇഷാൻ പറയുന്നു...

ചികിത്സ തുടങ്ങിയാൽ ഒന്നരവർഷത്തോളം ആശുപത്രിവാസം മാത്രമായിരിക്കുമെന്ന് സൂര്യക്കും ഇഷാനുമറിയാം... സൂര്യയുടെ ശരീരത്തിലേക്ക് ഗർഭപാത്രം ചേർക്കുന്ന ശസ്ത്രക്രിയയാണ് ആദ്യം നടക്കുക.. പിന്നെ ആറുമാസത്തോളം കാത്തിരിക്കണം. അത് ശരീരം അംഗീകരിക്കണം.. ഇഷാൻ ട്രാൻസ്മെൻ ആകുന്നതിന് മുൻപ് തന്നെ തന്റെ ഓവം ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്.. ഇത് മറ്റൊരു സ്പേമുമായി ചേർത്തുണ്ടാക്കുന്ന ഭ്രൂണമാണ് സൂര്യയുടെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുക... അങ്ങനെ കടമ്പകൾ ഏറെയാണ്.

ഇരുവരും മനസും ശരീരവും ഒറ്റ ലക്ഷ്യത്തിലേക്ക് ആവാഹിക്കുമ്പോഴും സാമ്പത്തികം വലിയ പ്രശ്നമായി മുന്നിൽ നിൽക്കുന്നു... 2018 മെയിലായിരുന്നു ഇരുവരും വിവാഹിതരായത്. ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായി കേരളം അംഗീകരിച്ച ഇരുവരുടെയും പുതിയ സ്വപ്നത്തിനും എല്ലാവരും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇഷാനും സൂര്യയും..
First published: October 20, 2019, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading