നാരായണൻ നമ്പൂതിരിക്കും കോട്ടക്കൽ രവിക്കും ചെറുശ്ശേരി കുട്ടനും വസായി ഫൈൻ ആർട്സ് പുരസ്കാരങ്ങൾ

Last Updated:

ശാസ്ത്രീയ കലാരംഗത്ത് നീണ്ടകാലം നൽകിയ സംഭാവനകൾക്കാണ് കലാകാരൻമാരെ ആദരിക്കുന്നത്

കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, ചെറുശ്ശേരി കുട്ടൻ
കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, ചെറുശ്ശേരി കുട്ടൻ
മുംബൈ: വസായി കേന്ദ്രമായി കഴിഞ്ഞ 10 വർഷമായി പ്രവർത്തിച്ചു വരുന്ന വസായ് ഫൈൻ ആർട്സ് സൊസൈറ്റി 2025-26 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ശാസ്ത്രീയ കലാരംഗത്തെ മൂന്ന് പ്രമുഖ കലാകാരൻമാർക്ക് ഈ വർഷത്തെ ആജീവനാന്ത പുരസ്കാരം ലഭിക്കും.
പഞ്ചവാദ്യത്തിന്ലെ തിമില വിദഗ്ധനും പ്രമാണിയും ഗുരുവുമായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കഥകളി-പഞ്ചവാദ്യ മേഖലകളിലെ മദ്ദള വിദ്വാനും കോട്ടക്കൽ പി എസ് വി നാട്യസംഘത്തിലെ മദ്ദള വിഭാഗ തലവനുമായ കോട്ടക്കൽ രവി, പാണ്ടിമേള ചെണ്ടയിലെ ഇടംതലയിൽ അറിയപ്പെടുന്ന പ്രമാണിയായ ചെറുശ്ശേരി കുട്ടൻ എന്നിവരാണ് പുരസ്കാരം നേടിയത്.
ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന വസായി ഫൈൻ ആർട്സ് ഫെസ്റ്റിവൽ സമയത്താണ് പുരസ്കാരം സമ്മാനിക്കുന്നത്. ശാസ്ത്രീയ കലാരംഗത്ത് നീണ്ടകാലം നൽകിയ സംഭാവനകൾക്കാണ് ഈ കലാകാരൻമാരെ ആദരിക്കുന്നത്.
advertisement
കരിയന്നൂർ നാരായണൻ നമ്പൂതിരി പഞ്ചവാദ്യ ഗുരുവായതോടൊപ്പം നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്. കോട്ടക്കൽ രവി മദ്ദളത്തിലൂടെ കഥകളി ലോകത്ത് നിറവേകി. ചെറുശ്ശേരി കുട്ടൻ നിരവധി ഉത്സവങ്ങളിൽ പാണ്ടിമേള ചെണ്ട വിദഗ്ധനായി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, മണ്ണൂർ രാജകുമാരനുണ്ണി, ചൊവല്ലൂർ കൃഷ്ണൻകുട്ടി, കലാമണ്ഡലം ക്ഷേമവതി, കലാമണ്ഡലം കൃഷ്ണദാസ്, എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
നാരായണൻ നമ്പൂതിരിക്കും കോട്ടക്കൽ രവിക്കും ചെറുശ്ശേരി കുട്ടനും വസായി ഫൈൻ ആർട്സ് പുരസ്കാരങ്ങൾ
Next Article
advertisement
'NSS-SNDP ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ല, ഖേദം പ്രകടിപ്പിക്കുന്നു'; സമസ്ത നേതാവ് നാസർ കൂടത്തായി
'NSS-SNDP ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ല, ഖേദം പ്രകടിപ്പിക്കുന്നു'; സമസ്ത നേതാവ് നാസർ കൂടത്തായി
  • എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ലെന്ന് നാസർ ഫൈസി ഖേദം പ്രകടിപ്പിച്ചു

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകളോട് യോജിപ്പില്ലെന്നും, മത ഐക്യത്തിന് എതിരാവരുതെന്നും അദ്ദേഹം വ്യക്തമാക്കി

  • സജി ചെറിയാൻ്റെ തിരുത്ത് പ്രോത്സാഹിപ്പിക്കുന്നതായും ഖേദപ്രകടനം സ്വാഗതം ചെയ്യുന്നതായും നാസർ ഫൈസി.

View All
advertisement