advertisement

എന്താണീ വൈറൽ 'മാരി മി ചിക്കന്‍'?

Last Updated:

പ്രണയത്തിന്റെയും ലാളിത്യത്തിന്റെയും ആഹ്ലാദത്തിന്റെയും സംയോജനമാണ് ഈ വിഭവത്തെ വൈറലാക്കിയിരിക്കുന്നത്

മാരി മി ചിക്കന്‍
മാരി മി ചിക്കന്‍
ഭക്ഷണ പ്രിയരായിട്ടുള്ള ആളുകളെ സോഷ്യല്‍ മീഡിയയിലൂടെ കൊതിപ്പിക്കുന്ന കാലമാണ്. വൈറല്‍ വിഭവങ്ങളും നിരവധിയാണ്. ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഈ വിഭവത്തെ കുറിച്ചും നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. 'മാരി മി ചിക്കന്‍', ഒരു ക്രീമി വിഭവം. 2025-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ പാചകക്കുറിപ്പുകളില്‍ ഒന്നാണ് 'മാരി മി ചിക്കന്‍'. അതിന്റെ വിചിത്രമായ പേരും രൂചിയും തന്നെയാണ് അതിനു കാരണവും.
'മാരി മി ചിക്കന്‍' എന്ന പേര് തന്നെ ആളുകളില്‍ കൗതുകം ഉണര്‍ത്തുന്നു. പ്രണയത്തിന്റെയും ലാളിത്യത്തിന്റെയും ആഹ്ലാദത്തിന്റെയും സംയോജനമാണ് ഈ വിഭവത്തെ വൈറലാക്കിയിരിക്കുന്നത്. ഡേറ്റ് നൈറ്റുകള്‍ മുതല്‍ ഫാമിലി ഡിന്നറുകള്‍ ഇപ്പോള്‍ 'മാരി മി ചിക്കന്‍' ആണ് താരം. ചിലപ്പോള്‍ പ്രണയം യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ നിന്ന് ആരംഭിക്കാമെന്ന് ഈ വിഭവം തെളിയിക്കുന്നു.
'മാരി മി ചിക്കന്‍' ഉണ്ടായത് ഇങ്ങനെ?
2016-ല്‍ ആണ് 'മാരി മി ചിക്കന്‍' ഉണ്ടായത്. ഡെലിഷ് എഡിറ്ററായിരുന്ന ലിന്‍ഡ്‌സെ ഫണ്‍സ്റ്റണ്‍ വെയിലത്തുണക്കിയ തക്കാളി, വെളുത്തുള്ളി, ഹെവി ക്രീം, പാര്‍മെസന്‍ എന്നിവ ഉപയോഗിച്ച് ഒരു ചിക്കന്‍ റെസിപ്പി അവതരിപ്പിച്ചു. ഒരു വീഡിയോ ഷൂട്ടിനിടെ ഒരു നിര്‍മ്മാതാവ് ആ വിഭവം രുചിച്ചുനോക്കി. എന്നിട്ട് 'ആ കോഴിക്ക് വേണ്ടി ഞാന്‍ നിന്നെ വിവാഹം കഴിക്കും' എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. ഇതോടെയാണ് ആ ചിക്കന്‍ വിഭവത്തിന് 'മാരി മി ചിക്കന്‍' എന്ന പേര് വന്നത്.
advertisement
വിഭവത്തിന്റെ രുചിയുമായി ഇണങ്ങുന്ന തലക്കെട്ട് പെട്ടെന്ന് ഹിറ്റായി. പിന്നീട് ഫുഡ് വ്ലോഗര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരും അതിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുകയും വിഭവത്തെ വൈറലാക്കുകയും ചെയ്ത. ഇതോടെ ആളുകള്‍ ആ റെസിപ്പിക്കായി തിരച്ചില്‍ തുടങ്ങി. ഇതോടെ 2025-ലെ ഏറ്റവും തിരയല്‍ രേഖപ്പെടുത്തിയ റെസിപ്പിയായി 'മാരി മി ചിക്കന്‍' മാറി.
'മാരി മി ചിക്കന്‍' എന്താണ്?
സ്വര്‍ണ നിറത്തില്‍ പാകം ചെയ്‌തെടുക്കുന്ന ചിക്കന്‍ ബ്രെസ്റ്റ് ഭാഗം വെയിലത്തുണക്കിയ തക്കാളി, വെളുത്തുള്ളി, ഹെവി  ക്രീം, പാര്‍മെസന്‍ ചീസ് എന്നിവ ചേര്‍ത്ത് ഒരു പാനില്‍ പാകം ചെയ്യുന്നതാണ് 'മാരി മി ചിക്കന്‍'. തൈം, ഒറിഗാനോ, ബേസില്‍ തുടങ്ങിയവയും ഇതില്‍ ചേര്‍ക്കുന്നു. വൈറ്റ് വൈന്‍, ഡിജോന്‍ കടുക് എന്നിവ ഈ വിഭവത്തിന്റെ രുചി കൂട്ടും. പാസ്തയ്‌ക്കോ ചോറിനോ മാഷ്ഡ് പൊട്ടറ്റോയ്ക്ക് ഒപ്പമോ ഇത് വിളമ്പാവുന്നതാണ്. 30-35 മിനുറ്റിനുള്ളില്‍ വിഭവം തയ്യാറാക്കാം. റൊമാന്റിക് പാര്‍ട്ടികളില്‍ ഏറ്റവും അനുയോജ്യമായ വിഭവം ആണിത്.
advertisement
സോഷ്യല്‍ മീഡിയയില്‍ ഇത് പാകം ചെയ്യുന്നതിനുള്ള നിരവധി റെസിപ്പികള്‍ കാണാം. ചിലത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതും ആയിരിക്കും. ക്രീമി സോസും റൊമാന്റിക് പശ്ചാത്തലവും കാണിക്കുന്ന റീലുകള്‍ ഇതിനെ ട്രെന്‍ഡിംഗ് ഹാഷ്ടാഗാക്കി മാറ്റി.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
എന്താണീ വൈറൽ 'മാരി മി ചിക്കന്‍'?
Next Article
advertisement
മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ ഒരു സ്കൂളിന് ജില്ലാ കളക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചു
മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ ഒരു സ്കൂളിന് ജില്ലാ കളക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചു
  • ആലപ്പുഴ മാരാരിക്കുളം ഗവ. എൽ.പി സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു

  • കുട്ടികളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഓൺലൈൻ ക്ലാസുകൾ നിർദ്ദേശിച്ചു

  • ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സ്കൂൾ പരിസരത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

View All
advertisement