ഡെന്‍മാര്‍ക്കില്‍ കല്യാണം കഴിക്കാത്ത 25 വയസ്സ് തികഞ്ഞവരെ മസാലയിൽ കുളിപ്പിക്കുന്നത് എന്തിന്?
- Published by:meera_57
- news18-malayalam
Last Updated:
കറുവപ്പട്ട ചെറിയ അളവില്‍ തേച്ചാണ് കുളിപ്പിക്കുന്നത് എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി
നമ്മള്‍ വൈവിധ്യമാര്‍ന്ന ഒരു ലോകത്തിലാണ് ജീവിക്കുന്നത്. ഓരോ രാജ്യത്തിനും ഭൂഖണ്ഡത്തിനും പ്രദേശത്തിനും വ്യത്യസ്തമായ ആചാരങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ഇവയെല്ലാം പുറത്തുനിന്നുള്ളവര്‍ക്ക് വിചിത്രമായി തോന്നാമെങ്കിലും അവയില്‍ വിശ്വസിക്കുന്ന ആളുകള്‍ അത് വളരെ അര്‍പ്പണബോധത്തോടെയായിരിക്കും ചെയ്യുന്നത്. ഡെന്‍മാര്‍ക്കിലെ ആളുകള്‍ പിന്തുടരുന്ന ഈ ആചാരം ആരെയും ഒന്ന് അമ്പരപ്പിക്കും.
അവിവാഹിതരായ ആളുകളെ കറുവപ്പട്ട പൊടി ഉപയോഗിച്ച് കുളിപ്പിക്കുന്ന വിചിത്രമായ ആചാരം ഡെന്‍മാര്‍ക്കില്‍ പിന്തുടരുന്നു. കറുവപ്പട്ട സാധാരണ ഭക്ഷണത്തിലും മസാലകളിലുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഡെന്‍മാര്‍ക്കുകാര്‍ ഈ സുഗന്ധനവ്യഞ്ജനമുപയോഗിച്ച് കുളിക്കുന്നത് എന്തിനായിരിക്കും?
ഒരു വ്യക്തിയുടെ 25-ാം ജന്മദിനത്തിലാണ് ഡാനിഷുകാര്‍ കറുവപ്പട്ട പൊടി ഉപയോഗിച്ച് അയാളെ കുളിപ്പിക്കുന്നതെന്ന് ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവിവാഹിതരായ ആളുകളെയാണ് കുടുംബാംഗങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. 25 വയസ്സായിട്ടും വിവാഹം കഴിക്കാത്തതിനും സെറ്റില്‍ ആകാത്തതിനുമുള്ള ശിക്ഷയായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ആളുകളെ പരിഹസിക്കുന്നതിനുള്ള ഒരു അവസരം മാത്രമാണിത്.
advertisement
കറുവപ്പട്ട ചെറിയ അളവില്‍ തേച്ചാണ് കുളിപ്പിക്കുന്നത് എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. തല മുതല്‍ കാല്‍ വരെ കറുവപ്പട്ട പൊടി തേച്ചുപിടിപ്പിച്ചാണ് കുളിപ്പിക്കുക. ചിലപ്പോള്‍ ഇത് ശരീരത്തില്‍ പറ്റിപ്പിടിക്കാനായി വെള്ളമോ മുട്ടയോ ചേര്‍ക്കുകയും ചെയ്യും.
ഡെന്‍മാര്‍ക്കുകാരുടെ ഈ പാരമ്പര്യത്തിന് ഏതാണ്ട് 100 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഒരാള്‍ ടെലഗ്രാഫിനോട് പറഞ്ഞു. അന്ന് ഡെന്‍മാര്‍ക്കിലെ സുഗന്ധവ്യഞ്ജന വ്യാപാരികള്‍ ഒരു നഗരത്തില്‍ നിന്നും മറ്റൊരിടത്തേക്ക് എപ്പോഴും യാത്ര ചെയ്തിരുന്നു. ഒരു സ്ഥലത്തും സ്ഥിരതാമസമാക്കാതെ യാത്ര ചെയ്യുന്നത് കാരണം ഇവര്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്താന്‍ കഴിയാതെ വരികയും വളരെക്കാലം ഇവര്‍ അവിവാഹിതരായി തുടരുകയും ചെയ്യും. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാത്ത ഈ വ്യാപാരികളോട് ഉപമിച്ചാണ് ഡെന്‍മാര്‍ക്കിലെ മസാലയില്‍ കുളിപ്പിക്കുന്ന ആചാരം.
advertisement
ഇത്തരത്തിലുള്ള പുരുഷന്മാരെ പെബര്‍സ്വന്‍ഡ്‌സ് എന്നും സ്ത്രീകളെ പെബര്‍മോ എന്നുമാണ് വിളിച്ചിരുന്നത്.
Summary: Denmark follows a strange custom of bathing unmarried people with cinnamon powder. Cinnamon is commonly used in food and spices. But why do Danes bathe with this spice? According to a report by The Telegraph, the Danish bathe a person with cinnamon powder on their 25th birthday
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 15, 2025 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഡെന്‍മാര്‍ക്കില്‍ കല്യാണം കഴിക്കാത്ത 25 വയസ്സ് തികഞ്ഞവരെ മസാലയിൽ കുളിപ്പിക്കുന്നത് എന്തിന്?