ശെടാ! അത് ശരിയാണല്ലോ? ഒരു ടോയ്ലറ്റ് ഫ്ളഷിന് എന്തിനാ രണ്ടു ബട്ടൺ? ഇതിന്റെയൊക്കെ ഉപയോഗം എന്ത്?

Last Updated:

ഒരു ടോയ്ലറ്റ് ഫ്ളഷിന് എന്തിനാ രണ്ടു ബട്ടൺ?

പരമ്പരാഗത ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ നമ്മുടെ നാട്ടിലെ നഗരപ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകാണ്. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ പരമ്പരാഗത ശൈലിയിലുള്ള ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ് അവതരിപ്പിച്ചതിന് ശേഷം നാളിതുവരെ ചില മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ടോയ്‌ലറ്റിന്റെ ഭാഗമായ ലിവര്‍ സ്‌റ്റൈല്‍ ഫ്‌ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയ സംവിധാനമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
ഈ ഫ്‌ളഷില്‍ രണ്ട് ബട്ടണുകളാണ് ഉള്ളത്. അതില്‍ ഒന്ന് വലുതും ഒന്ന് ചെറുതമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്. ആധുനിക രീതിയിലുള്ള ഡബിള്‍ ഫ്‌ളഷ് ടോയ്‌ലറ്റുകള്‍ക്ക് രണ്ട് വ്യത്യസ്ത ലിവറുകളോ ബട്ടണുകളോ ഉണ്ട്. അതില്‍ ഒന്ന് വലുതും രണ്ടാമത്തേത് ചെറുതുമായിരിക്കും. ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാല്‍വുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. രണ്ടു ബട്ടണുകളിലെയും വ്യത്യാസം കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ ആവശ്യമായ വെള്ളത്തിന്റെ അളവിനെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
വലിയ ലിവര്‍ ആറ് മുതല്‍ ഒന്‍പത് ലിറ്റര്‍വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. അതേസമയം, ചെറിയ ലിവറാകട്ടെ മൂന്ന് മുതല്‍ 4.5 ലിറ്റര്‍ വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. വലിയ ലിവര്‍ ഖരരൂപത്തിലുള്ള മാലിന്യം നീക്കുന്നതിന് ചെറിയ ലിവര്‍ ദ്രാവകരൂപത്തിലുള്ള മാലിന്യം നീക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ ചെറിയ ബട്ടണ്‍ ആണ് അമര്‍ത്തേണ്ടത്. അതേസമയം, മലവിസര്‍ജനമാണെങ്കില്‍ വലിയ ബട്ടണ്‍ അമര്‍ത്തുകയും വേണം.
advertisement
രണ്ട് ബട്ടണുകളും അമര്‍ത്തുമ്പോള്‍ ഫ്‌ളഷ് ടാങ്ക് ശൂന്യമാകും. എന്നാല്‍, ഫ്‌ളഷ് ടാങ്കിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വരുമെന്ന് അതിന് അര്‍ത്ഥമില്ല. ബട്ടണുകള്‍ക്ക് കേടുവരരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സമയം ഒരു ബട്ടണ്‍ മാത്രം അമര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് കൃത്യമായി അറിയാതെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നത് വെള്ളം പാഴാക്കുന്നതിന് കാരണമാകും. സിംഗിള്‍ ഫ്‌ളഷ് സംവിധാനങ്ങളെ അപേക്ഷിച്ച് വീടുകളില്‍ ഡ്യുവല്‍ ഫ്‌ളഷിംഗ് സംവിധാനം നടപ്പിലാക്കിയതിലൂടെ പ്രതിവര്‍ഷം 20,000 ലിറ്റര്‍ വെള്ളം വരെ ലാഭിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
രണ്ട് ബട്ടണുകളുള്ള ഫ്‌ളഷ് സംവിധാനമുള്ള ടോയ്‌ലറ്റുകള്‍ വാങ്ങുന്നതിനും ഘടിപ്പിക്കുന്നതിനും അല്‍പം ചെലവേറുമെങ്കിലും അവ പരിസ്ഥിതി സൗഹൃദവും കാലക്രമേണ വെള്ളത്തിന്റെ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. 1976-ല്‍ തന്റെ ഡിസൈനര്‍ ഫോര്‍ ദ റിയല്‍ വേള്‍ഡ് എന്ന പുസ്തകത്തില്‍ അമേരിക്കന്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ വിക്ടര്‍ പാപനെക് ആണ് ഡ്യുവര്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്ന ആശയം വിഭാവനം ചെയ്തത്. 1980-കളില്‍ ഈ ആശയം നടപ്പിലാക്കുന്നതില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ശെടാ! അത് ശരിയാണല്ലോ? ഒരു ടോയ്ലറ്റ് ഫ്ളഷിന് എന്തിനാ രണ്ടു ബട്ടൺ? ഇതിന്റെയൊക്കെ ഉപയോഗം എന്ത്?
Next Article
advertisement
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
  • കൃഷിഭൂമിയിൽ വിളയിക്കുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണമെന്ന് സദ്ഗുരു ആവശ്യപ്പെട്ടു

  • ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്ത് കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം

  • കാവേരി കോളിംഗ് വഴി വൃക്ഷാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം

View All
advertisement