ഭര്‍ത്താവിന്റെ 520 ബന്ധങ്ങളും കോണ്ടം ശേഖരവും കണ്ടെത്തിയ യുവതി കഥ മുഴുവൻ കോമിക് ബുക്ക് ആക്കി

Last Updated:

രോഗിയായ മകനെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിനെ കുറിച്ചും ലൈംഗിക ആസക്തിയുള്ള തന്റെ ഭര്‍ത്താവിന്റെ വൈകൃതങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ചുമെല്ലാം യുവതി പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്

News18
News18
തന്റെ വേദനാജനകമായ ജീവിതകഥ മുഴുവനും ഒരു കോമിക് പുസ്തകമായി പ്രസിദ്ധീകരിച്ച് നെമു കുസാനോ എന്ന ജപ്പാനീസ് യുവതി. ദാമ്പത്യത്തില്‍ നേരിട്ട ദുരനുഭവങ്ങളാണ് അവര്‍ കോമിക് പുസ്തകമായി എഴുതിയിരിക്കുന്നത്. തന്റെ ജീവിതത്തില്‍ നേരിട്ട എല്ലാ അനുഭവങ്ങളെ കുറിച്ചും അവര്‍ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്.
രോഗിയായ മകനെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിനെ കുറിച്ചും ലൈംഗിക ആസക്തിയുള്ള തന്റെ ഭര്‍ത്താവിന്റെ വൈകൃതങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ചുമെല്ലാം യുവതി പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. ഒരു അമ്മ എന്ന നിലയ്ക്കുള്ള തന്റെ പോരാട്ടങ്ങളും കരുത്തും കാണിക്കുന്നതിനായി അവര്‍ തന്റെ യഥാര്‍ത്ഥ ജീവാതാനുഭവങ്ങളെ ചിത്രകഥയാക്കി മാറ്റുകയായിരുന്നു.
ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടതിനുശേഷമാണ് കുസാനോ തന്റെ ഭര്‍ത്താവിനെ വിവാഹം കഴിച്ചത്. അവള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിച്ചു. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അവരുടെ മകന്‍ ജന്മനാ തന്നെ അപൂര്‍വരോഗത്തിന് അടിമയായിരുന്നു. ഇതോടെ അവളുടെ ജീവിതം ദുഷ്‌കരമായി.
advertisement
ഭര്‍ത്താവ് മണിക്കൂറുകളോളം ജോലി ചെയ്യുകയും വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നത് കുസാനോയെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇതോടെ രാവും പകലും രോഗിയായ കുട്ടിയെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ കുസാനോ വീട്ടിൽ തനിച്ചായി. ആശുപത്രി സന്ദര്‍ശനവും മകന്റെ ദൈനംദിന പരിചരണവും കൈകാര്യം ചെയ്യുന്നതിനിടയില്‍ ദാമ്പത്യത്തെ കുറിച്ചുള്ള മറ്റൊരു സത്യവും അവളെ ഞെട്ടിച്ചു. ഭര്‍ത്താവ് തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് അവള്‍ മനസ്സിലാക്കി. അയാളുടെ ബാഗില്‍ നിന്നും കോണ്ടം പോലുള്ള വസ്തുക്കളും ഫോണില്‍ വിചിത്രമായ സെക്സ് ആപ്പ് അലേര്‍ട്ടുകളും കുസാനോ കണ്ടെത്തി. അയാള്‍ക്ക് 520 ബന്ധങ്ങള്‍ ഉണ്ടെന്നും കോമിക് പുസ്തകത്തില്‍ അവള്‍ വെളിപ്പെടുത്തുന്നുണ്ട്.
advertisement
എന്നാൽ കുസാനോ തന്റെ കുട്ടിയെ സംരക്ഷിക്കുന്നതിനായി അയാളോട് പ്രതികാരം ചെയ്യാതിരിക്കാന്‍ തീരുമാനിച്ചു. തന്റെ ഭര്‍ത്താവിനെ അവര്‍ ചികിത്സിക്കാന്‍ തീരുമാനിച്ചതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വൈദ്യപരിശോധനയിൽ അദ്ദേഹത്തിന് ലൈംഗിക ആസക്തി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്‌കൂള്‍ കാലഘട്ടത്തിലാണ് ഇത് ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി. കാരണം അറിഞ്ഞെങ്കിലും അവളുടെ മനസ്സിനേറ്റ മുറിവുണങ്ങിയില്ല. എന്നാല്‍ സ്വയം കുറ്റപ്പെടുത്താതിരിക്കാന്‍ ഇത് അവളെ സഹായിച്ചു.
ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ തന്റെ തെറ്റ് കൊണ്ടല്ലെന്ന് കുസാനോ മനസ്സിലാക്കി. അത് അവര്‍ക്ക് മാനസികമായി കുറച്ച് ആശ്വാസം നല്‍കി. പിന്നീട് മകനുവേണ്ടി ഭര്‍ത്താവുമായി അടുപ്പം നിലനിര്‍ത്താന്‍ അവള്‍ തീരുമാനിച്ചു. ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് തെറാപ്പി സെഷനുകളും അറ്റന്‍ഡ് ചെയ്തു. ഇതുവഴി കാര്യങ്ങള്‍ നേരെയാകുമെന്നാണ് കുസാനോ പ്രതീക്ഷിച്ചത്. ക്രമേണ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും വേര്‍പിരിയുന്നതാണ് നല്ലതെന്നും അവള്‍ മനസ്സിലാക്കി. ഇതോടെ ഇരുവരും പിരിഞ്ഞു.
advertisement
കുസാനോ അങ്ങനെ ഒറ്റയ്ക്ക് തന്റെ രോഗിയായ മകനെ വളര്‍ത്തി. പതുക്കെ ദുഃഖം മറന്ന് അവള്‍ ആ ജീവിതം ആസ്വദിച്ചുതുടങ്ങി. കരുത്തോടെ സത്യത്തെ നേരിടാന്‍ അവള്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ അവള്‍ കലയില്‍ ആശ്വാസം കണ്ടെത്തി. ജാപ്പനീസ് മാംഗ കലാകാരന്‍ പിറോയോ അരയ് അവളുടെ ജീവിതം ചിത്രങ്ങളാക്കി. പിന്നീട് അവള്‍ തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ചേര്‍ത്ത് അതൊരു കോമിക് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. തന്റെ കുഞ്ഞിനെ വളര്‍ത്തുന്നതിനായി മുഴുവന്‍ സമയവും ചെലവഴിക്കുന്നതില്‍ തനിക്ക് വിഷമമില്ലെന്ന് കുസാനോ പിന്നീട് വിശദീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഭര്‍ത്താവിന്റെ 520 ബന്ധങ്ങളും കോണ്ടം ശേഖരവും കണ്ടെത്തിയ യുവതി കഥ മുഴുവൻ കോമിക് ബുക്ക് ആക്കി
Next Article
advertisement
കാസർഗോഡ് ക്ഷേത്രോത്സവത്തിനിടെ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി
കാസർഗോഡ് ക്ഷേത്രോത്സവത്തിനിടെ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി
  • കാസർഗോഡ് നീലേശ്വരം ക്ഷേത്രോത്സവത്തിൽ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി വീണു

  • പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് യുവാവിന് തെയ്യത്തിന്റെ തട്ടേറ്റ് പരിക്കേറ്റത്

  • പ്രാഥമിക ചികിത്സയ്ക്കുശേഷം യുവാവ് വീട്ടിൽ വിശ്രമത്തിലാണ്, മറ്റ് പരുക്കുകൾ ഉണ്ടായിട്ടില്ലെന്ന് അറിയിച്ചു

View All
advertisement