Women | 5 വർഷത്തിനിടെ ജോലി രാജിവെച്ചത് 20 മില്യൺ സ്ത്രീകൾ; നമ്മൾ എങ്ങനെ മാറണം? യുവസംരംഭക പറയുന്നു

Last Updated:

5 വർഷത്തിനിടെ 20 മില്യൻ സ്ത്രീകൾ തങ്ങളുടെ ജോലി രാജിവെച്ചെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ടിരിക്കുകയാണ് ദേശീയ കുടുംബാരോഗ്യ സർവേ

5 വർഷത്തിനിടെ 20 മില്യൻ സ്ത്രീകൾ തങ്ങളുടെ ജോലി രാജിവെച്ചെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ടിരിക്കുകയാണ് ദേശീയ കുടുംബാരോഗ്യ സർവേ (National Family Health Survey).
ഈ സാഹചര്യത്തിൽ, സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളും തൊഴിലിടങ്ങളും കുടുംബാന്തരീക്ഷവും എങ്ങനെയാകണം എന്നു വിശദീകരിക്കുകയാണ് കൊപാരോ (Koparo) എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപക സിമ്രാൻ ഖര (Simran Khara). സിമ്രാൻ ചൂണ്ടിക്കാണിക്കുന്ന അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
1. സാഹോദര്യമനോഭാവം വളർത്തുക (Build a diverse sisterhood)
ഒരോരുത്തരും തിരഞ്ഞെടുത്തിരിക്കുന്ന ജോലികൾ വ്യത്യസ്തമാണ്. ചിലർ എഴുത്തിന്റെ വഴി ആയിരിക്കാം തിരഞ്ഞെടുക്കുക. ചിലർക്ക് ഒരു ഹോം ബേക്കറി തുടങ്ങാനായിരിക്കും ഇഷ്ടം. നിങ്ങളുടെ ജീവിതാനുഭവങ്ങളും പ്രൊഫഷണൽ അനുഭവങ്ങളും അടിസ്ഥാനമാക്കി ഇവരെ സഹായിക്കാൻ ശ്രമിക്കുക.
advertisement
2. ആഴത്തിലുള്ള സംഭാഷണങ്ങൾ നടത്തുക. (Have authentic conversations)
തന്റെ തൊഴിലിടത്തിൽ തനിക്കുണ്ടായ ഒരു അനുഭവമാണ് സിമ്രാൻ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്: ''എനിക്ക് ഒരു മകൾ ഉണ്ടാകുന്നതിന് മുൻപ് ബോസ് എന്നെ അടുത്തുവിളിച്ച് ഇരുത്തി. പ്രസവശേഷം ഞാൻ ജോലി പുനരാരംഭിക്കുമ്പോൾ കുട്ടിക്ക് എങ്ങനെ പിന്തുണ ഉറപ്പാക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തി. അത് ഒരു ആഴമേറിയ സംഭാഷണമായിരുന്നു. പക്ഷേ അതെന്നെ കൂടുതൽ നന്നായി ഒരുക്കി''.
3. മുൻവിധികൾ നേരത്തേ തന്നെ ഇല്ലാതാക്കുക (Break the bias early)
നിലവിലുള്ള ശീലങ്ങളെ വെല്ലുവിളിക്കാനോ ലിംഗഭേദത്തെക്കുറിച്ച് സംസാരിക്കാനോ നമ്മുടെ പാഠ്യപദ്ധതിയിൽ പോലും വേണ്ട വിധം പരാമർശിക്കുന്നില്ല.ചെറിയ ക്ലാസുകളിൽ തന്നെ ഇത്തരം മുൻവിധികൾ ഇല്ലാതാക്കേണ്ടതാണ്. നിങ്ങൾക്ക് പാഠപുസ്തകങ്ങളോ പാഠ്യപദ്ധതിയോ മാറ്റാൻ കഴിയില്ലായിരിക്കാം, എന്നാൽ ഒഴിവുസമയങ്ങളും വാരാന്ത്യങ്ങളും ഇതിനായി ചെലവഴിക്കുക. ലിംഗ സൗഹൃദമായ ഭാഷ മുതൽ വീട്ടിലെ റോൾ മോഡലിംഗ് വരെ ശീലിക്കാം. ധൈര്യശാലികളായ പെൺകുട്ടികളെയും ബോധ്യങ്ങളിൽ അടിയുറച്ച ആൺകുട്ടികളെയും വളർത്താൻ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നും സിമ്രാൻ പറയുന്നു. ജോലിയുള്ള അമ്മ ഉള്ളത് കുട്ടികൾക്കും പ്രയോജനകരമാണെന്നും സിമ്രാൻ പറയുന്നു. തൊഴിൽ ചെയ്യുന്ന അമ്മയ്‌ക്കൊപ്പം വളരുന്ന പെൺകുട്ടികൾ ഉയർന്ന വരുമാനമുള്ള ജോലികൾ തേടുമെന്നും ആൺകുട്ടികളിൽ ലിംഗസമത്വവും വീട്ടുജോലികളും സംബന്ധിച്ച് മികച്ച കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
4. ഒരു ഉപദേശകനാകുക (Be a mentor)
മറ്റുള്ളവരെ സഹായിക്കാൻ സാധിക്കും വിധം നിങ്ങൾക്ക് നിരവധി വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടിയിരിക്കാം. അത് ഗ്രാജ്വേഷൻ സ്ട്രീമുകൾ തിരഞ്ഞെടുക്കുന്നതോ ജോലി ഓഫറുകൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നതോ, ഡിപ്പാർട്ട്മെന്റ് മാറ്റത്തിന് ശ്രമിക്കുന്നതോ എന്തുമാകട്ടെ, ആകട്ടെ, നിങ്ങൾക്ക് അവരെ സഹായിക്കാനാകും.
5. അമ്മ എന്ന രീതിയിലുള്ള ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കുക (Mitigate the mummy penalty)
ആറ് മാസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി നൽകേണ്ടതിനാൽ ചില തൊഴിലുടമകളെങ്കിലും സ്ത്രീകളെ തങ്ങളുടെ കമ്പനിയിൽ നിയമിക്കുന്നതിന് വിമുഖത കാണിക്കാറുണ്ട്. എന്നാൽ മക്കളുടെ ഉത്തരവാദിത്തം സ്ത്രീക്കും പുരുഷനും തുല്യമായി വിഭജിച്ചു നൽകണമെന്നും സിമ്രാൻ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Women/
Women | 5 വർഷത്തിനിടെ ജോലി രാജിവെച്ചത് 20 മില്യൺ സ്ത്രീകൾ; നമ്മൾ എങ്ങനെ മാറണം? യുവസംരംഭക പറയുന്നു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement