അൻപത്തിയെട്ടാം വയസിൽ അമ്മയായി; മാതൃദിനത്തിൽ ഒരു പെൺകുഞ്ഞിന്റ മാതാവായ ഷീല
- Published by:Asha Sulfiker
- news18-malayalam
Last Updated:
റിട്ടയേഡ് ജീവിതം മകളുമൊത്ത് ആഘോഷിക്കാമെന്ന സന്തോഷത്തിലാണ് ഷീലയും ബാലുവും.
കൊച്ചി: കാൽ നൂറ്റാണ്ടിന്‍റെ കാത്തിരിപ്പ് മാതൃദിനത്തിൽ സഫലമായതിന്‍റെ സന്തോഷത്തിലാണ് ഷീലയും ഭർത്താവ് ബാലുവും. കോവിഡ് പ്രതിസന്ധിയുടെ ആശങ്കകൾക്ക് നടുവിലാണ് ലോകമെങ്കിലും വൈകിയാണെങ്കിലും തങ്ങളെ തേടിയെത്തി കണ്‍മണിയെ നെഞ്ചോട് ചേർക്കുന്നതിന്‍റെ സന്തോഷത്തിലാണിവർ.
ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിൽ നിന്ന് ജോയിന്‍റ് ഡയറക്ടറായി വിരമിച്ചയാളാണ് തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ ഷീല . ഭർത്താവ് കെ.ആര്‍.ബാലു കോളേജ് പ്രൊഫസറായിരുന്നു. ഒരു കുഞ്ഞിനായി ഇരുപത്തിയഞ്ച് വർഷമാണ് ചികിത്സകളും മറ്റുമായി ഇവർ കാത്തിരുന്നത്. ഒടുവിൽ അൻപത്തിയെട്ടാം വയസിൽ, ഷീലയെ തേടി ആ സന്തോഷമെത്തി. ആരോഗ്യവതിയായ ഒരു പെൺകുഞ്ഞ്.
TRENDING:ഭാര്യ മുട്ടക്കറി വയ്ക്കാന്‍ തയ്യാറായില്ല; കലിപൂണ്ട് പിതാവ് മൂന്നുവയസുകാരനെ കൊലപ്പെടുത്തി [NEWS]ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കി ഡോക്ടർ; സുരക്ഷാ കവചം ഊരി മാറ്റി രോഗിയെ പരിചരിച്ചു [NEWS]ലോക്ക് ഡൗൺ അടുത്ത ഘട്ടം എന്ത്? പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും [NEWS]
മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലാണ് സിസേറിയനിലൂടെ ഇവർ കുഞ്ഞിന് ജന്മം നൽകിയത്. ലോക്ഡൗൺ ആയതിനാൽ പ്രസവശേഷവുംആശുപത്രിയിൽ തന്നെ കഴിയുന്ന ഷീലയെ മാതൃദിനമായ ഇന്നലെ ആശുപത്രി അധികൃതർ മധുരവും പലഹാരങ്ങളുമൊക്കെ നൽകി ആദരിച്ചു.
advertisement
റിട്ടയേഡ് ജീവിതം മകളുമൊത്ത് ആഘോഷിക്കാമെന്ന സന്തോഷത്തിലാണ് ഷീലയും ബാലുവും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2020 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അൻപത്തിയെട്ടാം വയസിൽ അമ്മയായി; മാതൃദിനത്തിൽ ഒരു പെൺകുഞ്ഞിന്റ മാതാവായ ഷീല


