അമ്മച്ചിക്കടയിലെ സൂപ്പർ അമ്മച്ചിമാർ

Last Updated:
കോതമംഗലം: പരമ്പരാഗത വിഭവങ്ങൾ മാത്രമല്ല, അത് വിളമ്പി തരാൻ പരമ്പരാഗത വേഷം ധരിച്ചവരും. കോതമംഗലം വാരപ്പെട്ടിയിലെ അമ്മച്ചിക്കട ഭക്ഷണപ്രിയരുടെ ഇഷ്ടയിടം ആകുന്നത് ഇങ്ങനെയാണ്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുമാരി കൃഷ്ണൻകുട്ടി , ഷീല വർഗീസ്, ചിന്നു ബേബി എന്നിവരാണ് അമ്മച്ചിക്കടയുടെ നടത്തിപ്പുകാർ.
നാടൻ രീതിയിൽ തയ്യാറാക്കുന്ന കപ്പ, ചക്കപ്പുഴുക്ക്, പിടി, മീൻകറി, കോഴിക്കറി, കഞ്ഞി, മാങ്ങാച്ചമ്മന്തി, പിണ്ടിത്തോരൻ തുടങ്ങിയവയാണ് അമ്മച്ചിക്കടയിലെ പ്രധാന വിഭവങ്ങൾ. ഹോട്ടൽ ഭക്ഷണം ഇഷ്ടമില്ലാത്തവർക്ക് പോലും സധൈര്യം കടന്നു ചെല്ലാവുന്ന ഇടമായി മാറിയിരിക്കുകയാണ് ഈ അമ്മച്ചിക്കട.
വിഷരഹിതമായ നാടൻ വിഭവങ്ങൾ കൊണ്ട് തയ്യാറാക്കുന്ന രുചിയേറിയ ഭക്ഷണത്തിന് ആവശ്യക്കാർ ഏറിയതോടെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ഈ കട വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മൂവർസംഘം. സ്വന്തം വീട്ടിൽ നിന്ന് വയറുനിറയെ ഭക്ഷണം കഴിച്ച പ്രതീതിയാണ് അമ്മച്ചിക്കടയിൽ നിന്ന് ലഭിക്കുന്നതെന്നാണ് കടയിലെത്തി മടങ്ങുന്നവരുടെ മറുപടി.
advertisement
മൺചട്ടിയിൽ വിളമ്പുന്ന ചൂടുകഞ്ഞിക്ക് വൻ ഡിമാൻഡാണ്. അമ്പതുവയസു കഴിഞ്ഞ അമ്മച്ചിമാരുടെ സ്വയം തൊഴിൽ സംരംഭമായ അമ്മച്ചിക്കടക്ക് ജില്ലാ കുടുംബശ്രീ മിഷനും വാരപ്പെട്ടി ഗ്രാമപഞ്ചായത്തും പൂർണപിന്തുണ നൽകുന്നു.
ചട്ടയും മുണ്ടും ധരിച്ച ഈ മൂവർസംഘമാണ് കടയിലെ മുഴുവൻ ജോലികളും ചെയ്യുന്നത്. കേട്ടറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ടെന്നും കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തുമെന്നും അമ്മച്ചിമാർ പറയുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
അമ്മച്ചിക്കടയിലെ സൂപ്പർ അമ്മച്ചിമാർ
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement