Free Birth Control for Women | സ്ത്രീകൾക്ക് 25 വയസ്സ് വരെ ഗർഭനിരോധനം സൗജന്യം; സുപ്രധാന നടപടിയുമായി ഫ്രാൻസ്

Last Updated:

എൻ അവന്റ് ടൗസ് ഉൾപ്പെടെയുള്ള സ്ത്രീ ശാക്തീകരണ സംഘങ്ങൾ ഈ സൗജന്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്നു.

(Photo: Shutterstock)
(Photo: Shutterstock)
പതിനെട്ടു മുതൽ 25 വയസ്സ് വരെയുള്ള യുവതികൾക്ക് സൗജന്യ ഗർഭനിരോധനം ഉറപ്പാക്കി ഫ്രഞ്ച് സർക്കാർ. 25 വയസ്സിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ഗർഭ നിരോധന മാർഗങ്ങൾ ലഭ്യമാക്കാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. പ്രായപൂർത്തിയാകാത്തവർക്കുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഫ്രാൻസിൽ നേരത്തെ തന്നെ സൗജന്യമായിരുന്നു. ബെൽജിയം, ജർമ്മനി, നെതർലാൻഡ്‌സ്, നോർവേ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ കൗമാരക്കാർക്ക് ഗർഭനിരോധനം സൗജന്യമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിന്റെയും ഭാഗമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സർക്കാരാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. എൻ അവന്റ് ടൗസ് ഉൾപ്പെടെയുള്ള സ്ത്രീ ശാക്തീകരണ സംഘങ്ങൾ ഈ സൗജന്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്നു.
ഫ്രാൻസിലെ മൂന്ന് ദശലക്ഷത്തോളം വരുന്ന സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയിൽ ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡ് ഹോർമോൺ ഗുളികകൾ, ഐയുഡികൾ എന്നിവ അടങ്ങിയ ചികിത്സ മാർഗമാണ് സൗജന്യമായി ലഭ്യമാക്കുക. 25 വയസിനു താഴെയുള്ള സ്ത്രീകൾക്ക് സാമ്പത്തിക പ്രതിസന്ധി കാരണം പലപ്പോഴും ഗർഭ നിരോധന സംവിധാനങ്ങൾ സ്വീകരിക്കാൻ സാധിക്കാറില്ല. ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് ഇപ്പോൾ സൗജന്യമായി ഗർഭ നിരോധന മാർഗ്ഗങ്ങൾ ഫ്രാൻ‌സിൽ നിലവിൽ വന്നിരിക്കുന്നത്.
18 നും 25 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ സാമ്പത്തികമായും ശാരീരികമായും ദുർബലരാണ്. അവർക്ക് സ്വയം പര്യാപ്തത നേടേണ്ട ആവശ്യകതയുണ്ട്. ഈ സമയങ്ങളിലെ ഗർഭധാരണം പലപ്പോഴും സ്ത്രീകളുടെ പല അവകാശങ്ങളും തടയാൻ കാരണമാകുന്നു. മാത്രമല്ല ഈ പ്രായത്തിലുള്ള ഗർഭ ധാരണവും പ്രസവവുമെല്ലാം എല്ലാ സ്ത്രീകൾക്കും ഉൾകൊള്ളാൻ കഴിഞ്ഞുകൊള്ളണം എന്നില്ല. ഇത് ജനിക്കുന്ന പുതിയ തലമുറയെ ബാധിക്കുമെന്നും ശരിയായ പേരന്റിംഗ് ലഭിച്ചില്ലെങ്കിൽ വരും തലമുറയെ പോലും അത് ദോഷം ചെയ്യുന്ന അവസ്ഥയുമുണ്ടാകുമെന്നും വിദ്യാഭ്യാസവും സ്വയം പര്യാപ്തതയും സ്ത്രീകൾ ആർജിക്കേണ്ടിയിരിക്കുന്നു എന്നും സർക്കാർ വക്താവ് ലൂയിസ് ഡെലാവിയർ വ്യക്തമാക്കി.
advertisement
വികസിത രാജ്യങ്ങളിൽ പോലും പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്ത്രീകൾ സൗജന്യ ഗർഭനിരോധനാം എന്ന നേട്ടം കൈവരിച്ചത് എന്നാൽ ഈ തീരുമാനം മതപരമായും രാഷ്ട്രീയപരമായുമുള്ള നിരവധി ആക്രമണങ്ങൾക്ക് ഇരയായി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ മുൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ നേതൃത്വത്തിൽ ഒബാമകെയർ എന്നറിയപ്പെടുന്ന ആരോഗ്യ പരിഷ്കരണം നിലവിൽ വന്നിരുന്നു. ഇത് പ്രകാരം ഈ ആരോഗ്യ ഇൻഷുറൻസ് അമേരിക്കൻ പൗരന്മാർക്ക് സൗജന്യ ജനന നിയന്ത്രണം ഉറപ്പാക്കിയിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഈ നടപടി റദ്ദാക്കി.
advertisement
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന യുവതികളുടെ കുറവ് പരിഹരിക്കുന്നതിനാണ് ഈ നടപടിയെന്ന് ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കുന്നു. സർക്കാരിന് ഇതിനായി ഏകദേശം 25 മില്യൺ ഡോളർ അധിക ചിലവ് ഉണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഈ തുക നീക്കി വെക്കുന്നതായി കണക്കാക്കും എന്നും സർക്കാർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Free Birth Control for Women | സ്ത്രീകൾക്ക് 25 വയസ്സ് വരെ ഗർഭനിരോധനം സൗജന്യം; സുപ്രധാന നടപടിയുമായി ഫ്രാൻസ്
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement