Women's Health | പ്രഭാതഭക്ഷണം മുടക്കരുത്; വ്യായാമം ശീലമാക്കുക; നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യം നിലനിര്‍ത്താന്‍ ചെയ്യേണ്ടത്

Last Updated:

ആരോഗ്യത്തോടെയിരിക്കാൻ ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. നിങ്ങൾക്ക് ഒരു പരിധി വരെ പ്രായം കൂടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കാനാവും.

വയസ്സ് 40കൾ കടന്ന് മുന്നോട്ട് പോകുമ്പോൾ ഇരുപതുകളിലെയും മുപ്പതുകളിലെയും ഊർജസ്വലത നിലനിർത്താൻ കഴിഞ്ഞേക്കില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. സ്ത്രീകളുടെ ശരീരത്തിൽ ഈ സമയത്ത് പല മാറ്റങ്ങളുമുണ്ടാവും. മുടി നരയ്ക്കുകയെന്നത് മാത്രമല്ല, നിങ്ങൾക്ക് പ്രായമാവുന്നുവെന്ന് തെളിയിക്കുന്ന മറ്റ് പല സൂചനകളും കണ്ടുതുടങ്ങും. അത് കണ്ട് ഭയപ്പെടേണ്ടതില്ല. വേണ്ട മുൻകരുതലുകളെടുത്താൽ മാത്രം മതി.
ആരോഗ്യത്തോടെയിരിക്കുകയെന്നത് പ്രധാനമാണ്. ഭക്ഷണരീതിയിൽ ആവശ്യത്തിന് മാറ്റം വരുത്തേണ്ടി വരും. വീടിന് പുറത്തോ ജിമ്മിലോ പോയി വ്യായാമത്തിനായി സമയം കണ്ടെത്തുക. ആരോഗ്യത്തോടെയിരിക്കാൻ ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. നിങ്ങൾക്ക് ഒരു പരിധി വരെ പ്രായം കൂടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കാനാവും.
പ്രാതൽ മുടക്കാതിരിക്കുക
പ്രായം 40കളിലെത്തുമ്പോൾ മെറ്റബോളിസം റേറ്റ് 2 ശതമാനമായി കുറഞ്ഞിരിക്കും. അതിനാൽ ദിവസം തുടങ്ങുമ്പോൾ തന്നെ നന്നായി ഭക്ഷണം കഴിക്കണം. കൃത്യമയത്ത് പ്രാതൽ കഴിക്കുന്ന സ്ത്രീകളുടെ ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യില്ലെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ലോ കാർബ് ഡയറ്റ് ചെയ്യുന്നവരേക്കാൾ ഇവർ ആരോഗ്യമുള്ളവരുമായിരിക്കും.
advertisement
വ്യായാമം
മുടങ്ങാതെ വ്യായാമം ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യണം. ഇതിനായി ജിമ്മിൽ ചേരണമെന്ന് നിർബന്ധമൊന്നുമില്ല. വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. കൃത്യമായി ഒരു സമയം കണ്ടെത്തി വീട്ടിനകത്തോ പുറത്തോ സ്ഥിരമായി ഒരു സ്ഥലത്ത് നിന്ന് വ്യായാമം ചെയ്യാവുന്നതാണ്. കൈകാലുകൾക്കും വയറിനും ഗുണകരമാവുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.
കാൽസ്യവും വിറ്റാമിൻ ഡിയും കൂടുതൽ വേണം
പ്രായം കൂടുമ്പോൾ എല്ലുകൾക്ക് ബലക്ഷയമുണ്ടാവുമെന്നത് സ്വാഭാവികമാണ്. എല്ലുകൾക്ക് കരുത്ത് പകരാൻ വിറ്റാമിൻ ഡിയും കാൽസ്യവും ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പാലും കടൽവിഭവങ്ങളുമൊക്കെ വിറ്റാമിൻ ഡിയും കാൽസ്യവും കൂട്ടാൻ സഹായിക്കും.
advertisement
പ്രോട്ടീനുള്ള ഭക്ഷണം കഴിക്കുക
ശരീരത്തിൽ പ്രോട്ടീൻെറ അളവ് കൂട്ടുകയെന്നത് ഈ പ്രായത്തിൽ നിർണായകമാണ്. മത്സ്യം, മുട്ട, കടല എന്നിവയെല്ലാം പ്രോട്ടീനുള്ള ഭക്ഷണ പദാർഥങ്ങളാണ്. പ്രായം കൂടുമ്പോഴുണ്ടാവുന്ന ഓർമ്മക്കുറവ്, വിഷാദരോഗം എന്നിവയെയെല്ലാം കുറയ്ക്കാൻ പ്രോട്ടീൻ സഹായിക്കും.
ജങ്ക് ഫുഡ് ഒഴിവാക്കുക
കലോറി കൂടിയ ഭക്ഷണമായതിനാൽ ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ഉറക്കം ക്യത്യമാക്കുക
കൃത്യമായി ഉറക്കം ലഭിക്കുകയെന്നത് ഇക്കാലത്ത് വളരെ പ്രധാനമാണ്. ഉറക്കമൊഴിയുന്നത് അത്ര നല്ല ശീലമായിരിക്കില്ല. കുറഞ്ഞത് ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറക്കം കൃത്യമായാൽ തന്നെ ഒരു പരിധി വരെയുള്ള ആരോഗ്യ പ്രശ്നങ്ങളെ ഒഴിവാക്കാനാവും.
advertisement
പരിശോധനകൾ നടത്തുക
ഹെൽത്ത് ചെക്കപ്പുകൾ ഈ പ്രായത്തിൽ ഇടയ്ക്കിടെ ചെയ്യേണ്ടിവരും. കൃത്യമായി ഡോക്ടറെ സന്ദർശിക്കുകയും ആവശ്യമുള്ള ചെക്കപ്പുകൾ സമയാസമയം ചെയ്യുകയും വേണം. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തൊറോയിഡ് എന്നിവ പരിശോധിക്കുന്നതിലൂടെ ഭാവിയിലെ വലിയ ആരോഗ്യപ്രശ്നങ്ങളെ നേരത്തെ തന്നെ പ്രതിരോധിക്കാൻ സാധിക്കും. കണ്ണ് പരിശോധന നടത്തുന്നതും നല്ലതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Women's Health | പ്രഭാതഭക്ഷണം മുടക്കരുത്; വ്യായാമം ശീലമാക്കുക; നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യം നിലനിര്‍ത്താന്‍ ചെയ്യേണ്ടത്
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement