International Women's Day: ആശങ്കയില്ലാതെ അമ്മയാകാൻ ഈ ആപ്പുകൾ
Last Updated:
Women's Day 2019: ഗർഭം ആദ്യത്തതോ അഞ്ചാമത്തേതോ ആകട്ടെ. ഒരോ ട്രൈമെസ്റ്ററിലും അറിഞ്ഞിരിക്കേണ്ട പല പല കാര്യങ്ങളുണ്ട്.
#ഗൗതമി ഗിരീഷ്
ഗർഭകാലം ആകാംക്ഷയുടെയും ആത്മനിർവൃതിയുടെയുമൊക്കെ സമയമാണ്. ഇതിനേക്കാളുപരി ആശങ്കകളുടെ കാലവും. ഗർഭകാലത്തെ ധൈര്യപൂർവം മറികടക്കാൻ അമ്മയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില മൊബൈൽ ആപ്പുകളുണ്ട്. ഗർഭം ആദ്യത്തതോ അഞ്ചാമത്തേതോ ആകട്ടെ. ഒരോ ട്രൈമെസ്റ്ററിലും അറിഞ്ഞിരിക്കേണ്ട പല പല കാര്യങ്ങളുണ്ട്. ഗർഭകാലത്ത് മാനസിക ഉല്ലാസം നൽകുന്ന വിനോദങ്ങൾ, ഗർഭപാത്രത്തിനുളളിലെ കുഞ്ഞിന്‍റെ വളർച്ച, ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ, വൈറ്റമിനുകൾ, വിദഗ്ധ ഗൈനക്കോളജിസ്റ്റുകളുടെ നിർദേശങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയവയാണ് ഇതിൽ പല ആപ്പുകളും.
ഇതിനു പുറമേ ഗർഭിണികളായ സ്ത്രീകൾക്ക് പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കാനും ഡോക്ടർമാരുമായി ചാറ്റ് ചെയ്യാനും, കുഞ്ഞുങ്ങൾക്ക് പേര് കണ്ടെത്താനും ഇവയിൽ പലതും സഹായിക്കും. അത്തരം ചില ആപ്പുകൾ ഇതാ...
advertisement
Expectful Pregnancy App
ഗർഭകാലത്തെ മാനസിക സമ്മർദങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്ന ആപ്പാണിത്. മാനസിക സമ്മർദങ്ങൾ ഒഴിവാക്കുന്നതിനുള്ള മെഡിറ്റേഷൻ രീതികൾ ഇതിൽ ലഭ്യമാണ്. ഗർഭിണി ആകുന്നതിന് മുമ്പ് തന്നെ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കാരണം ഗർഭ ധാരണത്തിന് മുമ്പായി സ്വീകരിക്കേണ്ട മെഡിറ്റേഷൻ രീതികളും ഇതിൽ ലഭിക്കും.
Totally Pregnant App
ഗർഭിണികളായ മറ്റ് സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നതിന് സഹായിക്കുന്നതാണ് ഈ ആപ്പ്. അമ്മയായവർക്ക് അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കായി ഉപദേശങ്ങൾ ഇതിലൂടെ നൽകാൻ കഴിയും.
The Bump Pregnancy App
ആഴ്ചതോറും ഗർഭാവസ്ഥയെ വിലയിരുത്തുന്നതിനുള്ള ആപ്പാണിത്. ഗർഭാവസ്ഥയുടെ ഓരോ ഘട്ടത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും ഇത് നൽകുന്നു. ഗർഭസ്ഥശിശുവിന്‍റെ വളർച്ചയുടെ ചിത്രവും ഇത് നൽകുന്നു.
advertisement

Glow Nurture Pregnancy App
ഗർഭകാലത്തെ ആരോഗ്യത്തെ സംബന്ധിച്ച ആപ്പാണിത്. ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം, ലക്ഷണങ്ങൾ നിരീക്ഷിക്കൽ, ഒരേ ഡേറ്റിലുള്ള ഗർഭിണികൾക്ക് തമ്മിൽ ആശയവിനിമയം തുടങ്ങി നിരവധി സൗകര്യങ്ങൾ ഇതിൽ ലഭ്യമാണ്.
Hello Belly: Pregnancy Tracker
ഗർഭകാലത്ത് ചെയ്യാൻ കഴിയുന്ന വിനോദങ്ങളെ കുറിച്ചുള്ളതാണ് ഈ ആപ്പ്. വിനോദങ്ങളെ കുറിച്ച് വിദഗ്ധർ നൽകുന്ന ടിപ്പുകൾ, ഗർഭാവസ്ഥയിലെ കുഞ്ഞിന്‍റെ ആഴ്ച തോറുമുള്ള വിവരങ്ങൾ, ഗർഭാവസ്ഥയിൽ ചെയ്യാൻ കഴിയുന്ന യോഗ തുടങ്ങിയവയ്ക്ക് ഇതിൽ സൗകര്യമുണ്ട്.
advertisement
WebMD Pregnancy App
ഗർഭകാലത്തെ ആരോഗ്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയുന്നതിന് സഹായിക്കുന്ന ആപ്പാണിത്. 900ത്തിലധികം ഡോക്ടർമാർ അംഗീകരിച്ച ആരോഗ്യസംബന്ധമായ ലേഖനങ്ങൾ ഇതിലുണ്ട്. ഗർഭകാലം സുഗമമാക്കുന്നതിനായുള്ള ഉപദേശങ്ങളും നിർദേശങ്ങളും ഇതിൽ ലഭിക്കും.

Instagram App
ഗർഭകാലത്തെ ട്രെൻഡുകളെ കുറിച്ച് അറിയുന്നതിന് സഹായിക്കുന്ന ആപ്പാണിത്. ഏറ്റവും പുതിയ ഫാഷൻ, ഉത്പ്പന്നങ്ങൾ, നഴ്സറി, പൊതുവായ സോഷ്യൽ മീഡിയ ട്രെൻറ് എന്നിവയെക്കുറിച്ച് ഇതിലൂടെ അറിയാം.
50,000 Baby Names App
ഗർഭിണി ആകുന്നത് മുതൽ കുഞ്ഞിന് പേര് കണ്ടുപിടിക്കുന്നതിനെ കുറിച്ച് എല്ലാവരും ചിന്തിച്ച് തുടങ്ങും. വ്യത്യസ്തമായൊരു പേര് കണ്ടുപിടിക്കാനാണ് ഓരോ അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്. കുഞ്ഞിന് പേര് കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണിത്.
advertisement
My Baby's Beat
കുഞ്ഞിന്‍റെ ഹൃദയസ്പന്ദനം കേൾക്കുന്നതിന് സഹായിക്കുന്ന ആപ്പാണിത്.
Ovia Pregnancy Tracker
അമ്മമാരുടെ ആരോഗ്യസംരക്ഷണത്തിനുള്ള ആപ്പാണിത്. വരാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകള്‍ക്കിടെ സ്വന്തം ആരോഗ്യത്തെ കുറിച്ച് അമ്മമാരെ ഓർമിപ്പിക്കുന്നതിന് സഹായിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2019 7:47 AM IST