Menstrual Cycle | ആർത്തവചക്രം ക്രമം തെറ്റാറുണ്ടോ? കാരണങ്ങൾ അറിയാം

Last Updated:

ആർത്തവചക്രം വൈകുന്നതിനും ക്രമരഹിതമാകുന്നതിനും ഉള്ള ചില കാരണങ്ങളെ കുറിച്ച് അറിയാം

(Image: Shutterstock)
(Image: Shutterstock)
സ്ത്രീകൾ നേരിടുന്ന വളരെ സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ക്രമരഹിതമായ ആർത്തവം (Irregular Period). ഉറക്ക സമയം മാറുന്നത് മുതൽ സമ്മർദ്ദം വരെയുള്ള പല ഘടകങ്ങളും നിങ്ങളുടെ ആർത്തവ ചക്രം ( Menstrual Cycle) ക്രമരഹിതമാകുന്നതിന് കാരണമായേക്കാം. ഗർഭധാരണവും (pregnant) ആർത്തവം വൈകുന്നതിന് (Delayed) കാരണമാകും. എന്നാൽ നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ (hormonal imbalances) മുതൽ ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ വരെയാകാം ചിലപ്പോൾ ഇതിന് കാരണം. നിങ്ങളുടെ ശരീരം മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ, നിങ്ങളുടെ ആർത്തവചക്രം ക്രമരഹിതമാകും. 21 മുതൽ 40 ദിവസം വരെയും ആരോഗ്യകരമായ ആർത്തവചക്രമായി കണക്കാക്കാറുണ്ട്. എന്നാൽ ഈ കാലയളവിനപ്പുറം നിങ്ങളുടെ ആർത്തവം വൈകുകയാണെങ്കിൽ, അത് ചില രോ​ഗാവസ്ഥകളുടെ സൂചനയായിരിക്കാം. അതിനാൽ ആർത്തവത്തിന് കാലതാമാസം ഉണ്ടാവുകയോ ആർത്തവം തുടർച്ചായായി ക്രമരഹിതമാവുകയോ ചെയ്താൽ അവ​ഗണിക്കരുത്. ഉടൻ തന്നെ ഡോക്ടറുടെ നിർദ്ദേശം തേടണം.
ആർത്തവചക്രം വൈകുന്നതിനും ക്രമരഹിതമാകുന്നതിനും ഉള്ള ചില കാരണങ്ങൾ ഇവയാണ്:
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)
സാധാരണയായി സ്ത്രീകളിലെ ആർത്തവ ചക്രം ക്രമരഹിതമാകുന്നതിന് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) കാരണമാകാറുണ്ട്. സ്ത്രീകളുടെ ശരീരത്തിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ കൂടുതലായി ഉത്പ്പാദിപ്പിക്കപ്പെടാൻ കാരണമാകുന്ന ഒരു അവസ്ഥയാണ് ഇത്. ഹോർമോൺ അസന്തുലിതാവസ്ഥ കാരണം, അണ്ഡാശയത്തിൽ സിസ്റ്റുകൾ രൂപപ്പെടുകയും ഇത് അണ്ഡോത്പാദനം ക്രമരഹിതമാക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ആർത്തവ ചക്രം ക്രമീകരിക്കുന്നതിന് നിങ്ങൾക്ക് ചിലപ്പോൾ മരുന്നുകളുടെ സഹായം ആവശ്യമായി വന്നേക്കാം. അതിനായി ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.
advertisement
സമ്മർദ്ദം
നിങ്ങൾക്ക് നിരന്തതരമായി സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ആർത്തവചക്രത്തെ ബാധിച്ചേക്കാം. ദീർഘകാലമായി തുടരുന്ന സമ്മർദ്ദം കോർട്ടിസോൾ എന്നറിയപ്പെടുന്ന ഹോർമോണിനെ സജീവമാക്കും. ഇത് ആർത്തവം വൈകുന്നതിനും വരാതിരിക്കുന്നതിനും കാരണമാകും.
അമിത വ്യായാമം
ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് പതിവായി വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണിത്. എന്നാൽ, പെട്ടെന്ന് അധികമായി വ്യായാമം ചെയ്യുന്നത് ഈസ്ട്രജന്റെ അളവ് കുറയ്ക്കാൻ ഇടയാക്കും, ഇത് അണ്ഡോത്പാദനത്തെയും ആർത്തവത്തെയും ബാധിക്കും.
ശരീരഭാരത്തിൽ ഉണ്ടാകുന്ന മാറ്റം
ശരീര ഭാരത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാകുന്നത് ആർത്തവ ചക്രത്തെ ബാധിക്കാൻ ഇടയുണ്ട്. അമിതമായി ശരീര ഭാരം കൂടുന്നതു മാത്രമല്ല കുറയുന്നതും പ്രശ്നമായേക്കാം. വിശപ്പില്ലായ്മ അല്ലെങ്കിൽ അമിത വിശപ്പ്, പ്രമേഹം പോലുള്ള രോഗങ്ങൾ, ശരീരഭാരത്തിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. ഇത് പലപ്പോഴും ക്രമരഹിതമായ ആർത്തവത്തിന് കാരണമാകുന്നു. ആർത്തവം ക്രമരഹിതമാകാൻ ഇത് ഒരു കാരണമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.
advertisement
ഉറക്ക സമയത്തിലുള്ള മാറ്റം
നിങ്ങളുടെ ജോലി സമയം എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കണം എന്നില്ല. രാത്രിയും പകലും ഉള്ള ഷിഫ്റ്റുകളിൽ ചിലപ്പോൾ മാറി മാറി ചെയ്യേണ്ടി വരും. ചിലപ്പോൾ മറ്റൊരു ടൈംസോൺ ഉള്ള സ്ഥലത്തക്ക് യാത്ര ചെയ്യേണ്ടി വരും. നിങ്ങളുടെ ഉറക്ക സമയവും രീതിയും മാറാൻ കാരണമാകുന്ന ഘടകങ്ങളാണിവയെല്ലാം. ഉറക്ക സമയത്തിലുണ്ടാകുന്ന ഈ മാറ്റം നിങ്ങളുടെ ആർത്തവ ചക്രം ക്രമരഹിതമാകാൻ കാരണമായേക്കാം.
പെരിമെനോപോസ്
ആർത്തവവിരാമത്തിന്റെ ആദ്യ ഘട്ടമാണ് പെരിമെനോപസ്. ഈ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീകൾക്ക് ആർത്തവം അപൂർവ്വമായോ അല്ലെങ്കിൽ വൈകിയോ അനുഭവപ്പെടാൻ സാധ്യത ഉണ്ട്. ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് കാരണം ആർത്തവചക്രം വൈകുകയോ ക്രമരഹിതമാവുകയോ ചെയ്യാം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Menstrual Cycle | ആർത്തവചക്രം ക്രമം തെറ്റാറുണ്ടോ? കാരണങ്ങൾ അറിയാം
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement